കാത്തിരിപ്പിന് വിരാമം…! മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഉടന്‍ ?
1 min read

കാത്തിരിപ്പിന് വിരാമം…! മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഉടന്‍ ?

ലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത്വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ ആയിട്ട് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ആ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന സൂചന. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ എത്തുന്നതെന്നും 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്‌റ്റെന്നും ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച പുതിയ അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കുന്നത്. ഔദ്യോഹിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.

വ്യത്യസ്ത പ്രമേയമായിരിക്കും ലിജോ ജോസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. അത്കൊണ്ട് തന്നെ ക്ലോസ്ഡ് ലൊക്കേഷനില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം എന്നും നിര്‍മാണവേളയിലെ രംഗങ്ങള്‍ ഒന്നും തന്നെ പുറത്ത് വിടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചിത്രം ഒരു സര്‍പ്രൈസായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണിത്.