കപ്പിനും ചുണ്ടിനുമിടയില്‍ അന്ന് ദേശീയ അവാര്‍ഡ് നഷ്ടമായി; 28-ാം വയസ്സില്‍ മോഹന്‍ലാല്‍ സോപ്പുകുട്ടപ്പനായും മാതു പണ്ടാരമായും ആറാടിയ ‘പാദമുദ്ര’
ആര്. സുകുമാരന്‍ എഴുതി സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘പാദമുദ്ര’. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ എത്തിയത്. മികച്ച അഭിനയം കാഴ്ച വെച്ചിട്ടും മോഹന്‍ലാലിന് അക്കൊല്ലത്തെ ദേശീയ അവാര്‍ഡ് നഷ്ടമായി. ഇനിയും അവസരങ്ങളുണ്ടെന്ന് പറഞ്ഞാണ് മോഹന്‍ലാലിന് അവാര്‍ഡ് നിഷേധിക്കപ്പെട്ടതെന്ന് ഓര്‍മ്മിക്കുകയാണ് അനില്‍ അജന എന്ന ആരാധകന്.
കുറിപ്പ് ഇങ്ങനെ:
28ആം വയസ്സില്‍ ഇനിയുമേറെ അവസരങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് ലാലേട്ടന് പാദമുദ്രയിലെ അത്ഭുതാവഹമായ അഭിനയത്തിന് 1988 ല്‍ ദേശീയ അവാര്‍ഡ് നഷ്ട്ടമായത്, അതേ വര്‍ഷം അവാര്‍ഡ് ലഭിച്ചത് ഷാജി എന്‍ കരുണിന്റെ പിറവിയിലൂടെ പ്രേംജിക്കും. കുന്നിന് മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണന്.. ഒളിസേവ ചെയ്യുന്നു മുക്കണ്ണന്.. ഏറെ അര്‍ത്ഥങ്ങള്‍ ഒളിപ്പിച്ച ഹരി കുടപ്പനക്കുന്നിന്റെ വരികള്‍ ഈണമിട്ടത് വിദ്യാധരന് മാസ്റ്ററും.. ചില തെറ്റിദ്ധാരണകളുടെ പേരില്‍ ഈ ഗാനത്തിന്റെ റേഡിയോ പ്രക്ഷേപണം വരെ വര്‍ഷങ്ങളോളം ഗാന ശാഖയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല (സ്മ്യതി തന് ചിറകിലേറി ഞാനെന്‍ ശ്യാമ ഗ്രാമഭൂവിലണയുന്നു.. പി ജയചന്ദ്രന്റ മനോഹരമായ ആലാപനം, എം ജയചന്ദ്രന് എന്ന സംഗീത സംവിധായകന്റെ ഉദയം)
ഈ സിനിമ കണ്ടതിന് ശേഷം മാധവിക്കുട്ടി (കമല സുരയ്യ ) അഭിപ്രായപ്പെട്ടത് ലോക നിലവാരത്തിലേക്ക് ഉയര്‍ന്ന അഭിനയകലയുടെ വക്താവാണ് ലാല്‍ എന്ന്.. ഒരു വ്യക്തി, ജീവിതത്തില്‍ ഏതെങ്കിലും ഒരു നൈമിഷീക അവസ്ഥയില്‍ തെറ്റുകാരനാവുമ്പോള് ആ തെറ്റിന്റെ പാപഭാരം വരും തലമുറയിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.. ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കുട്ടപ്പന് എന്ന കഥാപാത്രം ഞലമഹ ഹശളല ല്‍ ഓച്ചിറ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു വ്യക്തി തന്നായിരുന്നു..എന്ത് തെറ്റിന്റെ പേരിലാണ് ആ വ്യക്തി വേട്ടയാടപ്പെടുന്നത്.. ആ നിസ്സഹായവസ്ഥ അത് നൊമ്പരപ്പെടുത്തുന്നതാണ്.
ക്രിസ്തുദേവന്റെ ജനനം. അദ്ദേഹം നേരിട്ട തിക്താനുഭവങ്ങള്‍ അവസാനം തെരുവില്‍ മുള്‍ക്കിരീടം ചൂടിക്കുന്നു.. ഇവിടെയും സ്ഥിതി മറിച്ചൊന്നുമല്ല.. ആര് സുകുമാരന്റെ കഥ, തിരക്കഥ, സംഭാഷണ സംവിധാനമികവ്. ജോണ്സന് മാസ്റ്ററുടെ പശ്ചാത്തല സംഗീതം.. വിദ്യാധരന് മാസ്റ്ററുടെ സംഗീതം, ദാസേട്ടന്, ചിത്ര, മോഹന്‍ലാല്‍ ആലാപനം, കുടപ്പനക്കുന്ന് ഹരി, ഇടമണ്‍ തങ്കപ്പന് വരികള്‍…ദ്വയാര്‍ത്ഥ പ്രയോഗങ്ങളാല്‍ സംപുഷ്ട്ടമായ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതും ഒരുപക്ഷേ കുടുംബ പ്രേക്ഷകരെ അകറ്റിയതിന് ഒരു കാരണമായിരിക്കാം. സീമ, നെടുമുടി, മാള, സിത്താര, ഉര്‍വ്വശി, രോഹിണി എല്ലാവരും വളരെ ഭംഗിയാക്കി.. ആര് സുകുമാരന്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തില്ലങ്കിലും ഇത് ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഇതിഹാസപാത്രങ്ങള് തന്നെയാണ്. മാതുപണ്ടാരവും, സോപ്പു കുട്ടപ്പനും. ഇത്ര ചെറുപ്രായത്തില്‍ ആറാടിയ വിസ്മയ നടനം.. സാലു ജോര്‍ജ് ക്യാമറ, നോബിള്‍ പിക്ചേഴ്സ് റിലീസ്.