“അഭിനയമാണ് എന്റെ പ്രൊഫഷൻ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല”: മോഹൻലാൽ ഒരിക്കൽ ഒരഭിമുഖ വേളയിൽ തുറന്നുപറഞ്ഞത്
1 min read

“അഭിനയമാണ് എന്റെ പ്രൊഫഷൻ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല”: മോഹൻലാൽ ഒരിക്കൽ ഒരഭിമുഖ വേളയിൽ തുറന്നുപറഞ്ഞത്

ലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കിരീടമില്ലാത്ത രാജാവെന്നും മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുണ്ട്. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര ഇപ്പോഴും വളരെ നല്ല രീതിയില്‍ തുടരുകയാണ്.

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മലയാള സിനിമാലോകത്തിലേക്കെത്തിയത്. 1978ല്‍ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ സിനിമ ലോകത്തേക്കുള്ള ആദ്യ ചിത്രമെന്ന് പറയുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

ഒരുപാട് ആളുകള്‍ ലാല്‍ സെലക്ടീവ് ആവണമെന്ന് ഉപദേശിക്കാറുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് അതൊന്നും ഒരിക്കലും ചെയ്യാന്‍ പറ്റില്ലെന്നും ഉപദേശിക്കുന്നവര്‍ തന്നെ വന്ന് പറയും ലാലേട്ടന്‍ എങ്ങനെയെങ്കിലും ഒരു ചിത്രം ചെയ്യാന്‍. കേരളത്തിലുള്ള ഒരു സിസ്റ്റം അങ്ങനെയല്ലെന്നും നാളെ മറ്റൊരു മേഖലയിലേക്ക് പോകാന്‍ തോന്നിയാല്‍ ഞാന്‍ പോകുമെന്നും അഭിമുഖത്തില്‍ ലാല്‍ പറയുന്നുണ്ട്.

സിബി മലയിലും മോഹന്‍ലാലിനോട് ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ലാല്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത്തരത്തിലുള്ള നിഷ്ടകള്‍ പാലിക്കാത്തതെന്നും ഏറ്റവും മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഫലപ്രദമായി ഉപയോഗിക്കാത്തതെന്നായിരുന്നു സിബി മലയില്‍ ചോദിച്ചത്. അതിനുള്ള മോഹന്‍ലാലിന്റെ മറുപടി ഇതായിരുന്നു. ‘ രണ്ട മാര്‍ക്ക് തന്ന് എനിക്ക് നാഷ്ണല്‍ അവാര്‍ഡ് വാങ്ങിതന്ന ആളാണ് സിബി. ഒരുപാട് നല്ല സിനിമകള്‍ ഞാന്‍ സിബിയുമായി ചെയ്തിട്ടുണ്ട്. ഹിസ്സൈനസ് അബ്ദുള്ള , ഭരതം, കമലദളം, സദയം, ധനം അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അത് ഒരു കാലഘട്ടമായിരുന്നു. എന്തുകൊണ്ടാണ് അത്തരം കഥകള്‍ എവുതി സംവിധായകര്‍ എന്ന സമീപിക്കാത്തത് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചാല്‍ എന്നും മോഹന്‍ലാല്‍ പറയുന്നു.

അന്ന് ഒരുപാട് നല്ല എഴുത്തുകാരുണ്ടായിരുന്നു. എപ്പോഴും ഒരു സംവിധായകന്‍ ഒരു എഴുത്തുകാരന്‍ കൂടി ആവുമ്പോഴാണ് കുറച്ചുകൂടി നല്ല സിനിമകള്‍ ഉണ്ടാകുന്നത്. പത്മരാജന്‍, ഭരതന്‍ ഇവരൊക്കെ അങ്ങനെയുള്ള ക്രാഫ്റ്റിലുള്ളവരാണെന്നും മോഹന്‍ലാല്‍ പറയുന്നു. തിരഞ്ഞെടുത്ത് അഭിനയിക്കുകയാണെങ്കില്‍ എനിക്ക് മൂന്നു വര്‍ഷം കൂടുമ്പോഴോ, അഞ്ച് വര്‍ഷം കൂടുംമ്പോഴോ ഒരു ചിത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ. ഇനി കുറച്ചുകാലമല്ലേ ഉള്ളൂ , അപ്പോള്‍ അത്രയും നാള്‍ എന്തെല്ലാം സിനിമകള്‍ ചെയ്യാം.

അഭിനയമാണ് എന്റെ പ്രൊഫഷന്‍ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. നാളെ രാവിലെ എനിക്ക് വേറൊരു കാര്യം ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ അത് ചെയ്യും. നമ്മുടെ ഇന്റലിജന്‍സാണ് നമ്മുടെ ദൈവം എന്ന് പറയുന്നത്. നമ്മുടെ തലക്കുള്ളില്‍ ഇരുന്ന് എന്തെങ്കിലും കാര്യം തോന്നിപ്പിച്ചാല്‍ നമ്മള്‍ അത് തന്നെ ചെയ്യും. തന്റെ ജീവിതത്തില്‍ ഒരു അസംതൃപ്തിയുമില്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും മനോഹരമായിട്ട് എന്‍ജോയ് ചെയ്യുന്ന ആളാണ്. ഞാനൊരിക്കലും അഭിനയത്തിന് വേണ്ടി എന്നെ ദൈവം ഭൂമിയിലേക്ക് വിട്ടതാണെന്ന് വിശ്വസിക്കുന്ന ആളല്ല എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു .