Latest News

‘IRREPLACEABLE’ മമ്മൂക്ക, ‘MOST STYLISH’ ദുൽഖർ, ‘SUPER HERO’ ടോവിനോ; ഭാവന ഇഷ്ടനടന്മാരെ കുറിച്ച് തുറന്നു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയിലുള്ള സംസാര ശൈലിയും ചിരിയുമൊക്കെ തന്നെയാണ് ഭാവനയെ കൂടുതൽ ശ്രദ്ധേയമാക്കി മാറ്റിയത്. ഇപ്പോഴിതാ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമ മേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. മലയാളത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ ഇപ്പോഴും സജീവമാണ് ഭാവന.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ മലയാളത്തിലെ മുൻനിര നായകന്മാരെ കുറിച്ച് ഭാവന പറഞ്ഞ രസകരമായ വാക്കുകളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് ഭാവന രസകരമായി പറയുന്നുണ്ട്.

മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ പകരം വയ്ക്കാനാവാത്ത വ്യക്തി എന്നർത്ഥമുള്ള irreplaceable എന്നാണ് താരം മറുപടി നൽകിയത്. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാനെ കുറിച്ച് ചോദിച്ചപ്പോൾ ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ള വ്യക്തിയാണെന്നാണ് ഭാവന മറുപടി നൽകിയത്. അതുപോലെ തന്നെ ചാക്കോച്ചനെ കുറിച്ച്, വളരെ നിഷ്കളങ്കനായ വ്യക്തിയാണെന്നും എപ്പോഴും യുവത്വമുള്ള വ്യക്തിയാണെന്നും പറഞ്ഞു. അതുപോലെ തന്നെ ടോവിനോ തോമസിനെ കുറിച്ച് ചോദിച്ചപ്പോൾ സൂപ്പർഹീറോ എന്നാണ് മറുപടി നൽകിയത്.

അതേസമയം ടോവിനോ തോമസ് ഭാവനയുടെ മനോഹരമായ വാക്കുകൾ ഷെയർ ചെയ്യുകയും ചെയ്തു. ‘യഥാർത്ഥ സൂപ്പർഹീറോയിൽ നിന്നും വരുന്ന വാക്കുകൾ. എന്റെ ആദ്യ ഓൺസ്‌ക്രീൻ ജോഡി. എന്നും പ്രിയപ്പെട്ടത്’ എന്നാണ് ഭാവനയുടെ വാക്കുകൾ ഷെയർ ചെയ്തുകൊണ്ട് ടോവിനോ കുറിച്ചത്. ഇതിനോടകം നിരവധി ആരാധകർ ഭാവനയുടെ വാക്കുകൾ ഏറ്റെടുക്കുകയും ചെയ്തു.

അഞ്ചു വർഷങ്ങൾക്കു ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെ തിരിച്ചു വരാൻ ഒരുങ്ങുകയാണ് ഭാവന. അടുത്തിടെ താൻ ചെയ്യുന്നതിൽ കടന്നു വന്ന പ്രതിസന്ധികളെകുറിച്ചും മലയാളത്തിൽ നിന്നും വിട്ടുന്നതിനെ കുറിച്ചും താരം തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. തുടർന്ന് കഴിഞ്ഞ ദിവസം ഐ എഫ് എഫ് കെ യുടെ വേദിയിലും ഭാവന മുഖ്യഅതിഥിയായി. പോരാട്ടത്തിന്റെ പെൺ പ്രതീകമായി മാറിയിരിക്കുകയാണ് ഭാവന.