‘ഭീഷ്മ പർവ്വ’ത്തെ കടത്തി വെട്ടി ‘21 ഗ്രാംസ്’; ബുക്ക്‌ മൈ ഷോയിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത്
1 min read

‘ഭീഷ്മ പർവ്വ’ത്തെ കടത്തി വെട്ടി ‘21 ഗ്രാംസ്’; ബുക്ക്‌ മൈ ഷോയിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത്

വലിയ തരത്തിലുള്ള പ്രെമോഷനുകളൊന്നുമില്ലാതെ തിയേറ്ററിൽ പ്രേക്ഷകർക്ക് മുൻപിലെത്തിയ ചിത്രമാണ് “21 ഗ്രാംസ് “. റിലീസായി കുറഞ്ഞ ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തിയ ചിത്രമാണ് 21 ഗ്രാംസ്. മികച്ച പ്രേക്ഷക അഭിപ്രായം നേടി സിനിമ തിയേറ്ററുകളിൽ നിന്ന് അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്.

അതേസമയം, “ബുക്ക് മൈ ഷോയിൽ ” ചിത്രത്തിന് മികച്ച റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വത്തെ പോലും പിന്തള്ളിയാണ് 21 ഗ്രാംസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഭീഷമ പർവ്വത്തിന് 91 ശതമാനം റേറ്റിംങ്ങാണ്  ബുക്ക് മൈ ഷോയിൽ ലഭിച്ചിരിക്കുന്നത്. അതേസമയം, 21 ഗ്രാംസിന് 95 ശതമാനം റേറ്റിംങ്ങാണ് ബുക്ക് മൈ ഷോയിൽ ലഭിച്ചത്.

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ 21 ഗ്രാംസ് ചിത്രത്തിൻ്റെ റേറ്റിംങ്ങ് ബുക്ക് മൈ ഷോയിൽ ഭീഷ്മപർവത്തിനും മുകളിൽ എത്തിയതിന് ചിത്രത്തിന് പ്രേക്ഷകർ നൽകിയ പിന്തുണയായിട്ടാണ് അണിയറ പ്രവർത്തകർ വിലയിരുത്തുന്നത്. നന്ദ കിഷോർ എന്നാണ് അനൂപ് മോനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നത്. രഞ്ജിത്, രഞ്ജി പണിക്കർ, ലെന, ലിയോണ ലിഷോയ്, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ എല്ലാവരുടെയും അഭിനയം ഏറെ മികച്ചതായിട്ടാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. യുവ സംവിധായകൻ ബിബിൻ കൃഷ്ണയാണ് ചിത്രത്തിൻ്റെ സംവിധായകൻ. മാർച്ച് – 18 നായിരുന്നു ചിത്രം റിലീസായത്. സിനിമ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രിവ്യൂ ഷോയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രത്തെ എല്ലാവരും വിലയിരുത്തുന്നത്. അസാധ്യ ക്ലൈമാക്‌സാണ് ചിത്രത്തിൽ   ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രയപ്പെടുന്നു. ജിത്തു ദാമോദറാണ് ക്യാമറ. അപ്പു എൻ ഭട്ടതിരിയുടേതാണ് എഡിറ്റിംഗ്. സിനിമയിലെ മനോഹരമായ ഗാനങ്ങൾ ദീപക് ദേവിന്റേതാണ്.