
“മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് ആക്ടർ എന്നു പറഞ്ഞാൽ അത് മമ്മൂട്ടി തന്നെയാണ്” -മണിരത്നം
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും ഇവരെ വെല്ലാൻ ഇന്നും മലയാള സിനിമയിൽ ആരുമില്ലന്ന് തന്നെയാണ് എടുത്തു പറയേണ്ട ഒരു വസ്തുത എന്നത്. എത്രയെത്ര മികച്ച കഥാപാത്രങ്ങളെയാണ് ഇവർ അവിസ്മരണീയം ആക്കുന്നത്. അതുകൊണ്ടു തന്നെയാണ് അന്യഭാഷകളിൽ പോലും നിരവധി ആരാധകരുള്ള താരങ്ങളായി ഇരുവരും മാറിയിരിക്കുന്നതും. തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്നം ഇവർ രണ്ടുപേരെയും കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെയാണ്…
” മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് ആക്ടർ എന്നു പറഞ്ഞാൽ അത് മമ്മൂട്ടി തന്നെയാണ്. കഥാപാത്രമാവാൻ മമ്മൂട്ടിക്ക് പരിധികളില്ല. രജനീകാന്തും മോഹൻലാലും സ്വാഭാവികമായ നടന്മാരാണ്. മോഹൻലാൽ നാച്ചുറൽ ആക്ടർ ആണെന്ന് പറയാം. അതുകൊണ്ടു തന്നെ ഏതുതരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ഇവർക്ക് സാധിക്കുകയുമില്ല. മറിച്ച് കമൽഹാസനും മമ്മൂട്ടിയും മെത്തേഡ് ആക്ടെഴ്സാണ്. അതുകൊണ്ടു തന്നെ ഇവർക്ക് മറ്റൊരു കഥാപാത്രമായി മാറാൻ പരിധിയോ പരിമിതിയോ ഇല്ല. അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിൽ അറ്റം വരെയും പോവാൻ മമ്മൂട്ടിക്ക് കഴിയുമെന്നാണ് ” മണിരത്നം പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു . മണിരത്നം ഒരുക്കിയ ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാനവേഷത്തിൽ തന്നെയായിരുന്നു എത്തിയത്. ഐശ്വര്യ റായുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. മലയാളത്തിലെ താരരാജാക്കന്മാരെക്കുറിച്ച് തമിഴ് സംവിധായകനായ മണിരത്നം പറഞ്ഞ വാക്കുകൾ പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ തന്നെ സ്വീകാര്യത നേടിയിട്ടുണ്ട് എന്നതാണ് സത്യം.. മോൺസ്റ്റാർ ബറോസ് തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ ആണ്. ഇതോടൊപ്പം തന്നെ ജിത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്. ക്രിസ്റ്റഫർ, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടെ ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ. കൈനിറയെ ചിത്രങ്ങളുമായി രണ്ടു താരങ്ങളും നിലവിൽ തിരക്കിലാണ്. മോഹൻലാൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. മണിരത്നത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ അടക്കം വൈറലായി കൊണ്ടിരിക്കുന്നത്. ഇതൊക്കെ തന്നെയാണല്ലോ മലയാള സിനിമയുടെ എക്കാലത്തെയും മികച്ച അഭിമാനതാരങ്ങൾ ആയി ഇവർ മാറാനുള്ള കാരണങ്ങളും.