‘സ്റ്റണ്ടിന് സ്റ്റണ്ടും പാട്ടിനു പാട്ടും എല്ലാം തികഞ്ഞൊരു സിനിമയാണ് മോണ്‍സ്റ്റര്‍’; മോണ്‍സ്റ്റര്‍ കണ്ട പെണ്‍കുട്ടിയുടെ വീഡിയോ
1 min read

‘സ്റ്റണ്ടിന് സ്റ്റണ്ടും പാട്ടിനു പാട്ടും എല്ലാം തികഞ്ഞൊരു സിനിമയാണ് മോണ്‍സ്റ്റര്‍’; മോണ്‍സ്റ്റര്‍ കണ്ട പെണ്‍കുട്ടിയുടെ വീഡിയോ

ലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു പുലിമുരുകന്‍. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം, കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.

തിയേറ്ററുകള്‍ എല്ലാം ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടുകയാണ്. മോണ്‍സ്റ്ററിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ചിത്രം കാണാതെ ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ പങ്കുവെക്കുകയാണെന്നും മോശം സിനിമയാണെന്ന് കുറിപ്പുകള്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് മോഹന്‍ലാല്‍ ആരാധിക രംഗത്തെത്തിയിരിക്കുകയാണ്.

”ഞാന്‍ ഒരു വിഷമം പറയാന്‍ വന്നതാണ് ലൈവില്‍. ഞാന്‍ ലാലേട്ടന്റെ വലിയൊരു ആരാധികയാണ്. അതിനേക്കാള്‍ ഉപരി ഞാനൊരു സിനിമാ പ്രേമി കൂടിയാണ്. ഒരു സിനിമ ഇറങ്ങിയാല്‍ അത് ഏതൊരു വ്യക്തിയുടെ ആണെങ്കിലും ഞാന്‍ പോയി കണ്ട് അത് ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടെന്നും ഇല്ലെങ്കില്‍ അല്ലെന്നും പറയുന്ന ഒരാളാണ്. ചില ഭാഗങ്ങളില്‍ ഇഷ്ടപ്പെടായ്ക വന്നാല്‍ ഞാന്‍ അത് തുറന്ന് പറയാറുണ്ട്. ഇന്ന് എനിക്ക് സങ്കടം തോന്നിയ കാര്യം മോണ്‍സ്റ്റര്‍ റിലീസ് ചെയ്തു ഞാന്‍ അത് ഫസ്റ്റ് ഷോ തന്നെ പോയി കണ്ടു. നല്ലൊരു ത്രില്ലിംങ് സിനിമയാണെന്നും സ്റ്റണ്ടിന് സ്റ്റണ്ടും പാട്ടിനു പാട്ടും എല്ലാം തികഞ്ഞൊരു സിനിമയാണെന്നും” പറയുന്നു.

”എല്ലാവരും കാണിക്കാന്‍ മടിക്കുന്ന സ്‌ക്രീനില്‍ കാണിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ വിശദമായി കാണിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍. സിനിമകണ്ട ചിലര്‍ സിനിമ ഇഷ്ടമായില്ലെന്നും അതിനെ കുറ്റം പറയുന്നവരും ഉണ്ട്. അത് കേട്ട്‌കൊണ്ട് സിനിമ കാണാതിരിക്കുന്നവരുണ്ടെങ്കില്‍ നിങ്ങള്‍ സിനിമ കാണണം. അതിന്‌ശേഷം വിലയിരുത്തുക. അല്ലാതെ വരുന്ന റിവ്യൂകള്‍ വായിച്ചും യൂട്യൂബില്‍ വരുന്ന റെസ്‌പോണ്‍സ് കണ്ടും കാണാതിരിക്കരുത്. ലാലേട്ടനെ സ്‌നേഹിക്കുന്ന കുഞ്ഞനുജത്തിയുടെ ഒരു അഭ്യര്‍ത്ഥനയാണ്.” എന്നും വീഡിയോയില്‍ സിനിമാപ്രേമി പറയുന്നു.

https://www.facebook.com/100011186342146/videos/505524941211418/