ജീവിതത്തിലെ ഓരോ നിമിഷവും മോഹൻലാൽ ആഘോഷിക്കുകയാണ് ; യുവനടിമാർ
1 min read

ജീവിതത്തിലെ ഓരോ നിമിഷവും മോഹൻലാൽ ആഘോഷിക്കുകയാണ് ; യുവനടിമാർ

മോഹൻലാൽ എന്ന നടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിർത്തി പെരുമാറാൻ അറിയാത്ത അയാളിലെ വ്യക്തിത്വമാണ്. സഹപ്രവർത്തകരോടും ആരാധകരോടും ഒരു പോലെ ബന്ധം നിലനിർത്തുന്ന ഒരു കലാകാരനാണ് ഇദ്ദേഹം. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മോഹൻലാൽ എന്ന നടൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇദ്ദേഹം. തന്റെ ആരാധകർക്കായി ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളോ സന്തോഷങ്ങളോ പങ്കു വയ്ക്കുന്നതോടൊപ്പം ആരാധകരുടെ വിശേഷങ്ങളും അറിയാൻ താരം ശ്രമിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ടായിരുന്നു. ലോക് ഡൗൺ കാലത്ത് തന്റെ സഹപ്രവർത്തകരുടെ ക്ഷേമം അന്വേഷിച്ച് താരം രംഗത്തു വന്നിരുന്നു. വീഡിയോ കോളിലൂടെയും ഫോണുകളിലൂടെയുമായിരുന്നു സഹപ്രവർത്തകരോട് ബന്ധപെട്ടിരുന്നത്. കൂടാതെ കേരളത്തിലെ ജനങ്ങൾക്ക് ഒരുപിടി സഹായവുമായി എത്തിയിരുന്നു. ലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് അത്രയും പ്രിയപ്പെട്ടതാണ്.

 

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഇത് സഹപ്രവർത്തകർ പല അവസരങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത് മോഹൻലാലിനെക്കുറിച്ച് ലിയോണ ലിയോഷിയുടെയും ശാന്തി പ്രിയയുടെയും വാക്കുകളാണ്. ” ലാലേട്ടൻ ജീവിതം ആഘോഷിക്കുന്ന പോലെ വേറെ ആരും ഇല്ല” എന്നാണ് ഇരുവരും പറയുന്നത്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ കുറിച്ച് ഒറ്റവാക്കിൽ എന്തുപറയും എന്ന ചോദ്യമായിരുന്നു അവതാരകൻ ചോദിച്ചത്. ഇരുവരും മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. നടൻ വളരെ അത്ഭുതകരമായ മനുഷ്യനാണ് എന്നാണ് ശാന്തി പ്രിയ പറഞ്ഞത്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന ആളാണ് മോഹൻലാൽ എന്നാണ് ലിയോണ പറഞ്ഞത്. കൂടെയുള്ളവരോട് ഇദ്ദേഹം ഇത് പറയാറുണ്ട് എന്നും ശാന്തി പ്രിയ പറഞ്ഞു. ഓരോ സെക്കൻഡും താരം എൻജോയ് ചെയ്യുകയാണ് എന്നുമാണ് പറഞ്ഞത്. നടിമാരുടെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ പ്രാധാന്യമുള്ളതായിരുന്നു. വളരെ കൂൾ ആയിട്ടുള്ള വ്യക്തി ആണ് മോഹൻലാൽ. മോഹൻലാലിന്റെ ദൃശ്യം ടു എന്ന സിനിമയിലൂടെയാണ് ശാന്തി പ്രിയ ബിഗ് സ്ക്രീനിൽ എത്തിയത്. ജീവിതത്തിലും സിനിമയിലും ഒരേ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചത്. ജോർജുകുട്ടിയെ കേസിൽ നിന്നും രക്ഷപ്പെടുത്തുന്ന വക്കീലായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തരത്തിൽ കഴിഞ്ഞിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു കഥാപാത്രത്തിന് ലഭിച്ചത്.

 

‘കളിക്കളം’ എന്ന സിനിമയിലൂടെയാണ് ലിയോണ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ക്യാരക്ടർ റോളിലൂടെയാണ് നടി അധികവും എത്തിയിട്ടുള്ളത്. ലിയോണിയുടെ മിക്ക കഥാപാത്രവും പ്രേക്ഷകർക്കിടയിൽ ഇടം നേടിയ കഥാപാത്രങ്ങളായിരുന്നു. ഇഷ്ക് സിനിമയിലെ കഥാപാത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ലിയോണ അഭിനയിച്ച ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുന്നുണ്ട്.

Leave a Reply