സാമന്തയ്ക്ക് ജീവനാംശം കോടികൾ
1 min read

സാമന്തയ്ക്ക് ജീവനാംശം കോടികൾ

തെന്നിന്ത്യയിൽ ഏറ്റവും സജീവമായിട്ടുള്ള താരജോഡികൾ ആയിരുന്നു സമാന്തയും നാഗചൈതന്ന്യയും. ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് എന്നുള്ള വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ആരധകർക്കിടയിൽ ഇതൊരു ചർച്ചവിഷയമായിരിക്കുകയാണ്. വിവാഹ മോചന വാർത്തയോട് ഇതുവരെ ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല. പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവർക്കിടയിൽ വിവാഹ മോചനത്തിലേക്ക് നയിക്കുന്ന എന്ത് പ്രശ്നമാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രണയവും വിവാഹവും ദാമ്പത്യവും ആഘോഷമാക്കിയവരാണ് സമന്തയും നാഗചൈതന്ന്യയും. തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന കുടുംബമായ അക്കിനെനി കുടുംബത്തിലേക്ക് മരുമകളായി ചെന്നശേഷം തന്റെ പേരിന്റെ കൂടെ അക്കിനേനി കൂട്ടിച്ചേർത്തിരുന്നു സാമന്ത. എന്നാൽ അടുത്തിടെ തന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് സാമന്ത അക്കിനെനി എന്നുള്ള ഭർത്താവിന്റെ കുടുംബപേര് നീക്കം ചെയുകയും പകരം എസ് എന്ന് ചേർക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നമുണ്ട് എന്നുള്ള തരത്തിൽ അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്.

 

വിവാഹശേഷവും സാമന്ത അഭിനയരംഗത്ത് വളരെ സജീവമാണ്. വിവാഹശേഷം സാമന്ത സിനിമയിൽ തുടരുന്നതിന് അക്കിനെനി കുടുംബത്തിനും താല്പര്യം ഇല്ലെന്നായിരുന്നു സൂചനകൾ പുറത്തു വരുന്നത്. സാമന്തയുമായി കുടുംബം പലതവണ ഇത് ചർച്ച ചെയ്തതായും സാമന്ത യോജിക്കാത്തതാണ് കാരണമെന്നും പലതവണ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. കരിയർ ഉപേക്ഷിക്കാൻ സാമന്ത തയ്യാറല്ല. ഇതോടെയാണ് വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. കുടുംബ കോടതിയിൽ സാമന്തയും നാഗചൈതന്യയും ഇതിനോടകം നിരവധി തവണ കൗൺസിലിംഗ് നടത്തിയിട്ടുണ്ട് എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ വിവാഹ മോചനം എന്നുള്ള തീരുമാനത്തിൽ ഇരുവരും ഉറച്ചു നിൽക്കുകയാണ് എന്നുള്ള രീതിയിൽ ആണ് ദേശിയ മാധ്യമങ്ങളിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. അടുത്ത രണ്ട് മാസത്തിനകം ഇരുവരും വിവാഹ മോചനം നേടിയെക്കും എന്നും സാമാന്തക്ക് 50 കോടി രൂപ ജീവനാശമായി ലഭിച്ചേക്കും എന്നും ദേശീയ മാധ്യമങ്ങളിലെ വാർത്തയിൽ പറയുന്നു.

 

കഴിഞ്ഞദിവസം ക്ഷേത്രദർശനത്തിനെത്തിയ സാമന്തയോട് മാധ്യമപ്രവർത്തകൻ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചിരുന്നു. ‘ഞാൻ അമ്പലത്തിൽ ആണുള്ളത് നിങ്ങൾക്ക് വിവരം ഉണ്ടോ’ എന്നുള്ള രൂക്ഷമായ ചോദ്യമായിരുന്നു അവരോട് മറുപടിയായി ചോദിച്ചത്. ആ വീഡിയോ സോഷ്യൽ മിഡിയയിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നാഗചൈതന്യയോട് ഇത്തരം വാർത്തകളോടുള്ള പ്രതികരണം എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ പറഞ്ഞതിങ്ങനെ ആദ്യമൊക്കെ ഇത്തരം വാർത്തകൾ വേദനിപ്പിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ അവ ബാധിക്കാറില്ല എന്നാണ് നാഗചൈതന്യ പറഞ്ഞത്.

Leave a Reply