”പത്മഭൂഷണ്‍ നല്കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരില്‍ തെറി വിളിക്കുന്നത്” ; കുറിപ്പ്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ആദ്യ കാലങ്ങളില്‍ യൂത്തായിരുന്നു ബിഗ് ബോസ് ഷോയുടെ സ്ഥിരം കാഴ്ചക്കാര്‍. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ് ബിഗ് ബോസ് ഷോ. മോഹന്‍ലാല്‍ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്ബോസ് മലയാളത്തിന്റെ പ്രത്യേകത. ബിഗ് ബോസ് സീസണ് നാലില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ഡോക്ടര്‍ റോബിന് രാധാകൃഷ്ണനെ എലിമിനേറ്റ് ചെയ്തതിനെ തുടര്‍ന്ന് റോബിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
മോഹന്‍ലാലും ബിഗ് ബോസും ചതിച്ചതാണ്, മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇനി കാണില്ലെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന പ്രതിഷേധം. ഇപ്പോഴിതാ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. മോഹന്‍ലാല്‍ എന്ന നടന് നമ്മുക്ക് ആരാണെന്ന് നിങ്ങള്‍ മറക്കരുത്, മലയാള സിനിമയുടെ വളര്‍ച്ചയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ പങ്ക് ചെറുതല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. മറ്റുള്ള ഇന്‍ഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹന്‍ലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓര്‍ക്കുകയെന്ന് പറഞ്ഞ് കുറിപ്പില്‍ മറ്റ് കാര്യങ്ങളും കുറിക്കുന്നു.
ബിഗ് ബോസ് സീസണ് ഇനിയും ഉണ്ടാകുമെന്നും ഇനിയും ഒരുപാട് തരംഗങ്ങള്‍ ഉണ്ടാകുമെന്നും പുതിയ താരങ്ങളും ആര്‍മിയും ഉണ്ടാകും പക്ഷെ മോഹന്‍ലാല്‍ എന്ന നടന് ഇവിടെ തന്നെ കാണുമെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. അതിനര്‍ത്ഥം മോഹന്‍ലാല്‍ എന്ന നടന് വിമര്‍ശനത്തിന് അതീതമാണ് എന്നല്ല, പക്ഷെ ബിഗ് ബോസിന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹന്‍ലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പത്മഭൂഷണ്‍ നല്കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരില്‍ ചിലര്‍ പോയി തെറി വിളിക്കുന്നതെന്നും കകുറിപ്പില്‍ വിശദീകരിക്കുന്നു.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്. തെറി വിളിക്കാന്‍ ചിലര്‍ക്ക് കാരണം വേണ്ടെയെന്നും, ബിഗ് ബോസിന് അവിടെ ശരിയും തെറ്റും പറയാന്‍ അവകാശമില്ലെയെന്നെല്ലാമായിരുന്നു മോഹന്‍ലാലിനെ സപ്പോര്‍ട്ട് ചെയ്ത് ചിലര്‍ കമന്റുകള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കാശിന് ആര്‍ത്തി മൂത്ത് സ്വന്തം പേരും വിലയും കളഞ്ഞു കുളിച്ചുവെന്നും, ബിഗ് ബോസ് ഷോ കളിയാക്കുന്നത് ലക്ഷകണക്കിന് പ്രേക്ഷകരെയാണെന്നും അതുകൊണ്ട് മോഹന്‍ലാല്‍ ഈ ഷോയ്ക്ക് വേണ്ടി വിലകളയരുതെന്നും അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് മാത്രം അല്ല ഇത്രയും വലിയ ഒരു നടന് ആയത്. അതില്‍ പ്രേക്ഷകരുടെ പങ്കും ഉണ്ട്.
അത് മോഹന്‍ലാല്‍ മറക്കരുതെന്നും മറ്റ് ചിലര്‍ കമന്റ് ചെയ്യുന്നു.