‘ലാലേട്ടനല്ല ആരു പറഞ്ഞാലും ആരാധകരുടെ മനസ്സിലെ ബിഗ് ബോസ് വിന്നര്‍ റോബിന്‍ മച്ചാന്‍ തന്നെ’: റോബിന്‍ ആര്‍മി പ്രതികരിക്കുന്നു
1 min read

‘ലാലേട്ടനല്ല ആരു പറഞ്ഞാലും ആരാധകരുടെ മനസ്സിലെ ബിഗ് ബോസ് വിന്നര്‍ റോബിന്‍ മച്ചാന്‍ തന്നെ’: റോബിന്‍ ആര്‍മി പ്രതികരിക്കുന്നു

ഇന്ത്യയില്‍ സംപ്രേഷണം ചെയ്തു വരുന്ന ബിഗ് ബോസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. മലയാളത്തിലെ പ്രമുഖ ചാനല്‍ ആയ ഏഷ്യാനെറ്റിലൂടെയാണ് ബിഗ് ബോസ് ടെലിവിഷന്‍ പരമ്പരയുടെ മലയാളം പതിപ്പ് സംപ്രേഷണം ചെയ്തു വരുന്നത്. 2018 ജൂണ്‍ 24-നാണ് ഏഷ്യാനെറ്റ് ചാനലില്‍ ബിഗ് ബോസ് മലയാളം സംപ്രേഷണം ആരംഭിച്ചത്. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ആണ് വിജയിച്ചത്. രണ്ടാം സീസണ്‍ കൊറോണ കാരണം 75 ദിവസം ആയപ്പോള്‍ നിര്‍ത്തിവെച്ചു. മൂന്നാം സീസണില്‍ വിജയിച്ചത് മണിക്കുട്ടന്‍ ആയിരുന്നു.

ഈ റിയാലിറ്റി ഷോയുടെ ലക്ഷ്യം എന്നത് സെലക്ട് ചെയ്ത, സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ കുറച്ചു പേര്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം ഒരു വീട്ടില്‍ ഒരുമിച്ചു ജീവിക്കുക എന്നതാണ്. ഓരോ ആഴ്ചയും രണ്ടു മത്സരാര്‍ത്ഥികളെ വീതം വീട്ടില്‍ നിന്നു പുറത്താക്കുവാനായി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുയും ചെയ്യും. അതേസമയം, വോട്ടു രേഖപ്പെടുത്താനായി പ്രേക്ഷകര്‍ക്കും അവസരമുണ്ട്. മത്സരാര്‍ത്ഥികളില്‍ ഒരാളെ തിരഞ്ഞെടുക്കുന്നതിനായി മറ്റ് അംഗങ്ങളെല്ലാം പുറത്താകുന്നതുവരെ ഇങ്ങനെ വോട്ടെടുപ്പ് തുടരും. ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ മോഹന്‍ലാല്‍ ആണ് അവതാരകന്‍.

ബിഗ് ബോസ് എന്ന പരിപാടി തികച്ചും അനാവശ്യമായ ഒരു ഷോ ആണെന്നും, അത് ടിവിയില്‍ സംപ്രേക്ഷണം ചെയ്യതുതെന്നുമാണ് ഭൂരിഭാഗം പേരും പറയുന്നത്. ഈ പരിപാടിയില്‍ അവതാരകനായി എത്തിയ മോഹന്‍ലാലിനെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്. പക്ഷെ ഒരു കൂട്ടം ജനത ബിഗ് ബോസിനെ ഇഷ്ടപ്പെടുന്നുമുണ്ട്. ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 ആണ് നടന്നു കൊണ്ടിരിക്കുന്നത്. മുന്‍ എപ്പിസോഡുകളില്‍ ഒന്നും തന്നെ ഇല്ലാത്ത പ്രശ്‌നങ്ങളും പരാതികളുമാണ് സീസണ്‍ നാലില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള മത്സരാര്‍ത്ഥിയാണ് ഡോ. റോബിന്‍. ആരാധകരെ വേദനിപ്പിച്ച ഒരു കാര്യമായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. ഒരു ടാസ്‌ക് നടക്കവെ റിയാസ് എന്ന മത്സരാര്‍ത്ഥിയെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതിന്റെ പേരില്‍ റോബിനെ പുറത്താക്കുകയായിരുന്നു. ഒരുപാട് വാണിംഗ് കിട്ടിയിട്ടും റോബില്‍ അത് ലംഘിച്ചെന്നുമാണ് പറയുന്നത്. എന്നാല്‍ റോബിനെ പുറത്താക്കിയതിനെ എതിര്‍ത്തും വിമര്‍ശിച്ചും നിരവധി റോബിന്‍ ആരാധകര്‍ ആണ് സോഷ്യല്‍ മീഡിയയിലുടെയും അല്ലാതെയും രംഗത്ത് എത്തിയിരിക്കുന്നത്. റോബിനെ പുറത്താക്കിയതിനാല്‍ വിഷമം കരഞ്ഞു തീര്‍ത്തവരും ഉണ്ട്. എന്നിരുന്നാലും റോബിന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ആരാധകര്‍. റോബിനെ ഷോയില്‍ തിരിച്ചു കൊണ്ടു വരണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചെങ്കിലും ചിലര്‍ മാത്രമെ അനുകൂലമായി പ്രതികരിച്ചുള്ളു. റോബിനെ തിരിച്ചു കൊണ്ടു വരികയാണെങ്കില്‍ ജാസ്മിന്‍ ഷോയില്‍ നില്‍ക്കില്ലെന്നും സ്വയം അവര്‍ ഷോയില്‍ നിന്ന് പുറത്തു പോവുകയും ചെയ്യുകയും ചെയ്തു. ആ ഒരു സാഹചര്യത്തില്‍ റോബിനെ പുറത്താക്കുകയായിരുന്നു ബിഗ് ബോസ്. അതേസമയം, ബിഗ് ബോസ് പുറത്താക്കിയ റോബിന് വമ്പന്‍ സ്വീകരണമാണ് എയര്‍പോട്ടിലും മറ്റും കിട്ടിയത്.