‘മൈക്കിൾസ് കോഫി ഹൗസി’ലെ മനോഹരമായ പ്രണയ ഗാനം പങ്കുവെച്ച് മോഹൻലാലും പ്രിയദർശനും
1 min read

‘മൈക്കിൾസ് കോഫി ഹൗസി’ലെ മനോഹരമായ പ്രണയ ഗാനം പങ്കുവെച്ച് മോഹൻലാലും പ്രിയദർശനും

റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രമായ ‘മൈക്കിൾസ് കോഫി ഹൗസി’ലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. മനോരമ മ്യൂസിക് സോങ്സിലൂടെ റിലീസ് ചെയ്ത ‘നെഞ്ചിലെ ചില്ലയിൽ’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന് ഏതാനും നിമിഷങ്ങൾ കൊണ്ട് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ പ്രണയ ഗാനം മലയാളത്തിലെ സൂപ്പർ താരം മോഹൻലാലും ഹിറ്റ്മേക്കർ പ്രിയദർശനും ചേർന്നാണ് റിലീസ് ചെയ്തത്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ ടീസറിന് വളരെ മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്. വളരെ നിലവാരം പുലർത്തിയ ചിത്രത്തിന്റെ ടീസറിന് തൊട്ടുപിന്നാലെ ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് നൽകുന്നത്. റോണി റാഫേലാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പൂർണമായും പ്രണയാതുരമായ അനുഭവം നൽകുന്ന ചിത്രത്തിന്റെ ഗാനത്തിന് വരികൾ തയ്യാറാക്കിയിരിക്കുന്നത് ഹരിനാരായണൻ ബി.കെ ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമൻ,ഹരിശങ്കർ കെ.എസ് എന്നിവർ ചേർന്നാണ്. നിലവിലെ പിന്തുണ തുടരുകയാണെങ്കിൽ ഈ ഗാനം യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്.

വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ദീരജ് ഡെന്നിയാണ് നായകനായി അഭിനയിക്കുന്നത്. ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാർഗരറ്റാണ് നായികയായി അഭിനയിക്കുന്നത്.ഇതിനുമുമ്പ് അക്കാദമി സിനിമയിൽ നായികയായി അഭിനയിച്ചിട്ടുള്ള മാർഗരറ്റ് ഇതാദ്യമായാണ് ഒരു കൊമേഷ്യൽ ചിത്രത്തിൽ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ചിത്രത്തിൽ പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കർ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മറ്റ് അഭിനേതാക്കൾ:, സ്ഫടികം ജോര്‍ജ്ജ്, ഡോക്ടര്‍ ഉണ്ണി, കോട്ടയം പ്രദീപ്, ഡേവിഡ് രാജ്, ജെയിംസ് ഏലിയാസ്, ഇ.എ രാജേന്ദ്രന്‍, ഇ എ ജോസഫ്,ഹരിശ്രീ മാര്‍ട്ടിന്‍ ,ബേബി , അരുണ്‍ സണ്ണി,ഫെബിന്‍ ഉമ്മച്ചന്‍ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

Leave a Reply