മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോൾ  ‘മമ്മൂക്ക മിണ്ടാതിരിക്ക്,അഭിനയിച്ചാൽ പോരേ’ എന്ന് ഞാൻ പറഞ്ഞൂ: നടി മേനക പറയുന്നു
1 min read

മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോൾ ‘മമ്മൂക്ക മിണ്ടാതിരിക്ക്,അഭിനയിച്ചാൽ പോരേ’ എന്ന് ഞാൻ പറഞ്ഞൂ: നടി മേനക പറയുന്നു

എൺപതുകളുടെ തുടക്കം മുതൽ തന്നെ മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ വളരെ സജീവമായി നിലനിന്ന താരമാണ് മേനക.ആ കാലയളവിൽ നടൻ ശങ്കറും മേനകയും മലയാളത്തിൽ ഹിറ്റ് ജോഡികളായിരുന്നു. ഇരുവരെയും സംബന്ധിക്കുന്ന നിരവധി ഗോസിപ്പുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള മേനകയുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും വിവാഹം ചെറിയ കോലാഹലങ്ങളെല്ലാം ആ കാലയളവിൽ ഉണ്ടാക്കിയിരുന്നു. വാർത്തകളിൽ ഏറെ ഇടംപിടിച്ച ആ വിവാഹത്തിന്റെ പഴയകാല ഓർമ്മകൾ മേനക പങ്കുവയ്ക്കുകയാണ്. സുരേഷ് കുമാറുമായുള്ള ബന്ധത്തെ ആ കാലയളവിൽ ധാരാളം പേർ എതിർത്തിരുന്നു എന്നും ആ കൂട്ടത്തിൽഏറ്റവും വലിയ എതിർപ്പ് പ്രകടിപ്പിച്ചത് നടൻ മമ്മൂട്ടി ആയിരുന്നുവെന്നും മേനക പറയുന്നു. മമ്മൂട്ടി എതിർപ്പ് പ്രകടിപ്പിച്ച സംഭവത്തെക്കുറിച്ചും മേനക തുറന്നുപറയുകയാണ്. ‘ഒന്നും മിണ്ടാത്ത ഭാര്യ’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുന്ന വേളയിൽ ‘സുരേഷ് ഫോണിൽ വിളിക്കുന്നു പോയി സംസാരിച്ചിട്ട് വരൂ’ എന്ന് സംവിധായകൻ ബാലു കാരിയത്ത് വന്നു പറഞ്ഞു. ഫോണിൽ സംസാരിച്ചിട്ട് വന്നതിനുശേഷം ആരാ അവൻ ആണോ വിളിച്ചതെന്ന് മമ്മൂക്ക ചോദിച്ചു. ‘മമ്മൂക്ക മിണ്ടാതിരിക്ക്, അഭിനയിച്ചാൽ പോരേ’എന്നാണ് മേനക മറുപടി നൽകിയത്.

എങ്കിലും മമ്മൂട്ടി തുറന്നു പറഞ്ഞു:, ‘നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തെയും എനിക്ക് നന്നായി അറിയാം. പക്ഷേ ഈ ബന്ധം ശരിയാവില്ല.കല്യാണം കഴിഞ്ഞാൽ രണ്ടാമത്തെ ദിവസം നിങ്ങൾ തമ്മിൽ തെറ്റി പിരിയും നിന്റെ നന്മയ്ക്കു വേണ്ടിയാണ് ഞാൻ ഇതൊക്കെ പറയുന്നത്’. മമ്മൂട്ടിയുടെ ഈ നിർദ്ദേശം മേനക ഒരു വെല്ലുവിളിയായിട്ടാണ് ഏറ്റെടുത്തത്. ഞങ്ങൾ നന്നായി ജീവിച്ചു കാണിക്കും എന്നായിരുന്നു മേനക മമ്മൂട്ടിക്ക് നൽകിയ മറുപടി. വർഷങ്ങൾക്കിപ്പുറം വളരെ വിജയകരമായി ആണ് നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ദാമ്പത്യ ജീവിതം മുന്നോട്ടു പോകുന്നത്. അന്ന് വിവാഹത്തിന് മമ്മൂട്ടി എതിർത്തത് വളരെ സദുദ്ദേശത്തോടെ തന്നെയാണെന്നും തനിക്ക് നല്ലത് മാത്രം വരട്ടെ എന്ന് വിചാരിച്ചാണ് അദ്ദേഹം അങ്ങനെയൊക്കെ പറഞ്ഞതെന്നും മേനക പറയുന്നു.

Leave a Reply