‘കഞ്ചാ വ് വലിക്കാത്തവർ അല്ലല്ലോ നമ്മുടെ നാട്ടിലുള്ളത്, നെഗറ്റീവ് ഇമ്പാക്ട്   ഉണ്ടായിട്ടുള്ളതിൽ എനിക്ക് ദുഃഖമുണ്ട്’ ശ്യാം പുഷ്കരൻ പറയുന്നു
1 min read

‘കഞ്ചാ വ് വലിക്കാത്തവർ അല്ലല്ലോ നമ്മുടെ നാട്ടിലുള്ളത്, നെഗറ്റീവ് ഇമ്പാക്ട് ഉണ്ടായിട്ടുള്ളതിൽ എനിക്ക് ദുഃഖമുണ്ട്’ ശ്യാം പുഷ്കരൻ പറയുന്നു

ആഷിക് അബുവിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് ‘ഇടുക്കി ഗോൾഡ്’. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർക്ക് വളരെ മികച്ച അനുഭവമാണ് നൽകിയത്. ശ്യാം പുഷ്കരൻ, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വളരെ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ നേടിയതിനോടൊപ്പം തന്നെ ചിത്രം വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. ലഹരി വസ്തുക്കളോടുള്ള മനുഷ്യന്റെ ഭ്രമത്തെ ചിത്രം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആ കാലയളവിൽ ഉയർന്നുവന്ന ഏറ്റവും വലിയ വിമർശനം. വ്യാപകമായി ഉയർന്നുവന്ന ഈ വിമർശനത്തോട് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ പ്രതികരിക്കുകയാണ്. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ചാറ്റ് വിത്ത് ശ്യാം പുഷ്കരൻ എന്ന അഭിമുഖസംഭാഷണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:, “സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയിലുള്ളത് പോലെതന്നെ കഞ്ചാ വിനെ കുറച്ച് റൊമാന്റിസൈസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഭയങ്കര നെഗറ്റീവ് ആയിട്ട് ആൾക്കാർ അതിനെ കുറ്റം പറയാറുണ്ട്. അവരുടെ വാദവും ഒരു പരിധിവരെ ശരിയാണ്. നൂറുശതമാനം പരാജയമെന്ന് അതുകൊണ്ട് പറയാൻ കഴിയില്ല. അങ്ങനെ കുറച്ചു പേർ പറഞ്ഞു എന്ന് വിചാരിച്ചിട്ട് അങ്ങനെ പറയാൻ പറ്റില്ല.

അത് ഭയങ്കര കൾട്ട് ആണ് എന്ന് വിചാരിക്കുന്ന കുറെ ആൾക്കാരും ഉണ്ട്. നമ്മുടെ നാട്ടിലെ ആൾക്കാർ കഞ്ചാ വ് വലിക്കാത്ത ആളുകൾ ഒന്നും അല്ലല്ലോ, കഞ്ചാ വ് വലിക്കുന്ന ആൾക്കാരെ കണ്ടിട്ട് തന്നെയാണ് നമ്മൾ ആ സിനിമ ഉണ്ടാക്കിയിട്ടുള്ളത്. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ തന്നെ, മദ്യപാനത്തെക്കുറിച്ച് എന്തോരം സിനിമകൾ വന്നിട്ടുണ്ട്. മദ്യപാനത്തിന്റെ അത്രയും ആൾക്കാർ കഞ്ചാ വ് വലിച്ചിട്ട് ഇല്ലാതാകുന്നില്ല എന്നതാണ് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്. കാനഡ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും മെഡിക്കൽ മരിജു വാന നിയമപരം ആക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളെ നമ്മക്ക് ഡിഫന്റ് ചെയ്യാം. പക്ഷേ ചെറിയ നെഗറ്റീവ് ഇമ്പാക്ട് പിള്ളേരുടെ ഇടയിൽ ഉണ്ടായിട്ടുള്ളതിൽ നമുക്ക് ദുഃഖമുണ്ട്…”

Leave a Reply