
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിൽ മോഹൻലാലും, മമ്മൂട്ടിയും
വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദം നൽകിക്കൊണ്ട് സിനിമയുടെ ഭാഗമാകുകയാണ് ഇന്ത്യയുടെ അഭിമാന താരങ്ങളായ മമ്മുട്ടിയും, മോഹൻ ലാലും. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന
ഇതിഹാസ നായകന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വ്യക്തിയെ ആരാധകർക്കു മുന്നിൽ പരിചയപ്പെടുത്തിക്കൊണ്ട് ശബ്ദം നൽകുകയാണ് ശ്രീ മോഹൻലാൽ. അതേ സമയം സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ വിവരണം നൽകി കൊണ്ടാണ് മമ്മൂക്കയും സിനിമയുടെ ഭാഗമാകുന്നത് . മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഈ ചിത്രത്തിന്റെ ഭാഗമാകുമ്പോൾ സിനിമയ്ക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുകയാണ്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നടൻ സിജു വിത്സൺ ആണ്. മലയാള സിനിമയിലെ അഭിനയ കലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ചിത്രത്തിൽ ശബ്ദം നൽകാൻ തീരുമാനിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദിയാണ് സംവിധായകനായ വിനയൻ പറഞ്ഞത്. ഡബ്ബിങ് തീയേറ്ററിലേക്ക് മമ്മൂക്കയും മോഹൻലാലും എത്തിയതിനു ശേഷമാണ് നിർമാതാവായ ഗോകുലം ഗോപാലനോട് പോലും വിനയൻ ഇക്കാര്യം തുറന്നു പറഞ്ഞത്. അദ്ദേഹത്തിന് ആശ്ചര്യവും സന്തോഷവും ഉണ്ടായി. അവകാശ വാദങ്ങളൊന്നും ഇല്ലാതെയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്. ഒരു മാസ് എന്റർടൈനറായി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധനങ്ങൾ ശ്രമിച്ചിട്ടുണ്ട് എന്നാണ് ചിത്രത്തെക്കുറിച്ച് വിനയൻ പറയുന്നത്. സെപ്തംബർ 8ന് ചിത്രം തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്.


മലയാളത്തിന് അകത്തും പുറത്തു നിന്നുമായി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. സ്ഥിരമായി കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ സിജു വിത്സനിൽ നിന്ന് ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രത്തെയാണ് വിനയൻ പുറത്തു കൊണ്ടു വരാൻ ശ്രമിക്കുന്നത്. ആരാധകർ ഒന്നടങ്കം ശിശുവിന്റെ പുതിയ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് വൈകാതെ ചിത്രം തിയേറ്ററിൽ എത്താൻ ഒരുങ്ങുമ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ ഭാഗമാകാൻ പോകുന്ന ഒരു ഹിസ്റ്റോറിക്കൽ ത്രില്ലർ ചിത്രമായി സിനിമ മാറട്ടെ. സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്കും സിനിമ പ്രേമികൾക്കും ഉള്ളത്. സ്ഥിരം വിനയൻ സിനിമയിൽ ഉണ്ടാകുന്ന വ്യത്യസ്ത തന്നെ ഈ ചിത്രത്തിലും പ്രതീക്ഷിക്കാം.
