“സീതാരാമം തരംഗം അവസാനിച്ചിട്ടില്ല”; ഞെട്ടിക്കുന്ന റെക്കോർഡുമായി ദുൽഖർ ചിത്രം
1 min read

“സീതാരാമം തരംഗം അവസാനിച്ചിട്ടില്ല”; ഞെട്ടിക്കുന്ന റെക്കോർഡുമായി ദുൽഖർ ചിത്രം

ദുൽഖർ സൽമാന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആരുടെയും കണ്ണ് നിറക്കുന്ന മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറഞ്ഞിരുന്നത്. ചിത്രത്തിന് ആദ്യ ദിവസം മുതൽ തന്നെ വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. ഇപ്പോഴും ചിത്രത്തിന്റെ കുതിപ്പ് അവസാനിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. റാമിന്റെ പ്രണയകഥ പറഞ്ഞ ഈ ചിത്രം കണ്ട് നിറകണ്ണുകളോടെ ഇറങ്ങിപ്പോയ ഓരോ പ്രേക്ഷകനും പറഞ്ഞു, ദുൽഖറിന്റെ അഭിനയജീവിതത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് ഈ ചിത്രമെന്ന്.

 

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇപ്പോൾ ചിത്രം മികച്ച കളക്ഷൻ നേടി കഴിഞ്ഞു. ആഗോള തലത്തിൽ നിന്നും ചിത്രം ഇതുവരെ 45 കോടിയോളം രൂപ ആണ് കളക്ഷൻ ആയി നേടിയത് എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ നിന്നും മാത്രം ഇതുവരെ അഞ്ചുകോടിയോളം രൂപ നേടാനായി എന്നും റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. 25 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണിത്. അതുകൊണ്ടു തന്നെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ കളക്ഷനിൽ ഇപ്പോഴും കാണാൻ സാധിക്കുന്നത്. ചിത്രത്തിന് യുഎസിൽ നിന്നും മികച്ച രീതിയിലുള്ള പ്രതികരണം ലഭിച്ചിട്ടുണ്ട് എന്ന് അറിയാൻ സാധിക്കുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് കൂടിയാണ് സീതരാമത്തിലൂടെ ദുൽഖർ സൽമാൻ നേടിരിക്കുന്നത്.

 

നിലവിൽ കേരളത്തിൽ മറ്റു താരങ്ങളുടെ മലയാള സിനിമകൾ റിലീസ് ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇപ്പോഴും ചിത്രം കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ തന്നെയാണ് ജൈത്രയാത്ര തുടരുന്നത് എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. ഇതെല്ലാം ഈ ചിത്രത്തിന്റെ മികവ് തന്നെയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. സ്വപ്ന സിനിമയുടെ ബാനറിൽ നിർമ്മിച്ച സീതാരാമം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസാണ്. ദുൽഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു മഹാനടി നിർമ്മിച്ചതും ഇതേ ബാനർ തന്നെയായിരുന്നു. തന്റെ അവസാനത്തെ പ്രണയചിത്രം എന്നായിരുന്നു അദ്ദേഹം ഈ ചിത്രത്തിനെ വിശേഷിപ്പിച്ചിരുന്നത്.

 

ചിത്രം പുറത്തിറങ്ങിയതിനു ശേഷം പലരും ദുൽഖർ ഈ ഒരു തീരുമാനം മാറ്റണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇനിയും മികച്ച കുറെ പ്രണയ ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് സാധിക്കുമെന്നും പ്രണയത്തിന്റെ മികച്ച ചില ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ ഇങ്ങനെ ഒരു കടുത്ത തീരുമാനം എടുക്കരുത് എന്നുമായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. സിനിമ കണ്ടവരെല്ലാം ഒരേപോലെ പറഞ്ഞു ചിത്രത്തിൽ ദുൽഖർ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്ന്.