“പരിമിതികളില്ലാത്ത നടന് എന്ന വിശേഷണം ഒരഭിനേതാവിനു നല്കാമെങ്കില് ഇന്ത്യയിലതിനു മോഹന്‍ലാലിനോളം അര്‍ഹത മറ്റാര്‍ക്കുമില്ല” : കുറിപ്പ് ശ്രെദ്ധനേടുന്നു
മലയാളത്തിന്റെ നിത്യ വിസ്മയമാണ് നടന് മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് മുന്‍പ് തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാള സിനിമാ ബോക്സ്ഓഫീസിന്റെ രാജാവെന്നാണ് എല്ലാവരും തന്നെ വിശേഷിപ്പിക്കുന്നത്.
വില്ലനായി കടന്നുവന്ന മലാളികളുടെ മനസില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. പ്രണയമായാലും, നര്‍മ്മമായാലും, ശൃംഗാരമായാലും എന്നുവേണ്ട ലാലേട്ടന്റെ പല മാനറിസങ്ങളും മലയാളികള്‍ക്ക് കാണാപ്പാടമാണ്. എപ്പോഴും പുതുമ അനുഭവപ്പെടുത്തുന്ന ഒരു നിത്യവസന്തമായി ഇപ്പോഴും ലാല്‍ നിറഞ്ഞുനില്‍ക്കുകയാണ് നമ്മില്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന് നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്.
പരിമിതികളില്ലാത്ത നടന് എന്ന വിശേഷണം ഒരഭിനേതാവിനു നല്കാമെങ്കില് ഇന്ത്യയിലതിനു മോഹന്‍ലാലിനോളം അര്‍ഹത മറ്റാര്‍ക്കുമില്ലെന്നാണ് മോഹന്‍ലാല്‍ ആക്ടീവ് ഗാംങ് എന്ന പേജില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അഹം, പ്രണയം, രാജശില്പി, തന്മാത്ര, ചന്ദ്രലേഖ, പരദേശി, ഇരുവര്‍, കമലദളം എന്നി സിനിമകളെ കുറിപ്പില്‍ എടുത്തു പറയുന്നു. മുഴുനീള ഹാസ്യം കൈകാര്യം ചെയ്ത അപ്പുക്കുട്ടനായിട്ടും, വയോധികനായ വലിയകത്ത് മൂസയായിട്ടും, അല്‍ഷിമേഴ്സ് രോഗിയായ രമേശന് നായരായിട്ടും, പാരാലൈസ്ഡ് ആയി വീല്‍ ചെയറില്‍ ജീവിക്കുന്ന മാത്യൂസായിട്ടും, ന്യത്താധ്യാപകനായ നന്ദഗോപനായിട്ടും, സെല്‍ഫ് ഒബ്സെസ്സിവ്നെസ് ഉള്ള സിദ്ധാര്ത്ഥനായിട്ടും, ഭാര്യയുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ശില്പി ശംഭുവായിട്ടും, തമിഴ് രാഷ്ട്രീയ നായകനായ എംജിആര്‍ ആയിട്ടും ഒരേ ഒരു മോഹന്‍ലാല്‍. കംപ്ലീറ്റ് ആക്ടര്‍ എന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
കുറിപ്പിന് താഴെ നിരവധിപേര്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ദശരധം എന്ന സിനിമയെക്കുറിച്ച് മറന്നുപോയോ എന്നായിരുന്നു ഓരാള് കമന്റ് ചെയ്തത്. ഇതൊക്കെ കണ്ട് തന്നെയാണ് ലാല്‍ ഫാനായതെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയായിരുന്നു. മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാന്‍ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്‍ മെയ് 20നാണ് ചിത്രം റിലീസ് ചെയ്യുക. മോണ്‍സ്റ്റര്‍, ബറോസ് എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.