മോഹൻലാലിനൊപ്പം ഒരു മാസ്സ് തീപ്പൊരി സിനിമ ചെയ്യാൻ ഡിജോ ജോസ് ആന്റണി!
1 min read

മോഹൻലാലിനൊപ്പം ഒരു മാസ്സ് തീപ്പൊരി സിനിമ ചെയ്യാൻ ഡിജോ ജോസ് ആന്റണി!

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ‘ജനഗണമന’ റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളില്‍ 35 കോടിയിലധികം നേടിയിരുന്നു. അമ്പത് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലായിരുന്നു നിര്‍മാണം.

ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും നായകനായെത്തുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നത് മുതല്‍ ആരാധകര്‍ വളരെ ആകാംഷയിലായിരുന്നു. ഏത് സിനിമകളായിരിക്കും പൃഥ്വിരാജ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുക എന്ന ചര്‍ച്ചകളായിരുന്നു ഉയര്‍ന്നത്. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പൈസ ഇറക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പോലും ഉയര്‍ന്നിരുന്നു.

എന്നാല്‍ അതൊന്നുമല്ല കാര്യം. ഫ്രഷ് ആയിട്ടുള്ള രണ്ട് സിനിമകളാണ് മോഹന്‍ലാലിന്റേതായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജനഗണമന എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്, ഡിജോ ജോസ് ആന്റണി, മോഹന്‍ലാല്‍ ടീമില്‍ ഒരു ഐറ്റം സിനിമയുമായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത തന്നെയാണ്. ആരാധകര്‍ ഏറ്റവും കൂടുതല്‍ പറഞ്ഞ ഒരു കാര്യം കൂടിയാണ് മോഹന്‍ലാല്‍ ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തില്‍ അഭിനയിക്കണമെന്നത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് ഡിജോ ജോസ് ആന്റണി. അക്കാര്യം ഡിജോയുടെ ആദ്യത്തെ സിനിമയിലൂടെ തന്നെ തെളിയിച്ചതാണ്. ജനഗണമന എന്ന സിനിമ ഡിജോയുടെ തീപ്പൊരി ഐറ്റമായിരുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതുകൊണ്ട മോഹന്‍ലാലുമായി സിനിമ ചെയ്താല്‍ അത് തീര്‍ച്ചയായും മറ്റൊരു തീപ്പൊരി ഐറ്റമായിരിക്കുമെന്നാണ് സിനിമാ പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഡിജോയും ഒന്നിച്ചാല്‍ അതൊരു സൂപ്പര്‍ ഹിറ്റ് തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. കൂടാതെ പൃഥ്വിരാജിന്റെ സിനിമ ആയതുകൊണ്ട് ഡേറ്റ് കൊടുക്കുമെന്നതിലും സംശയമില്ല.