‘മമ്മൂട്ടി ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ ആയത് പുണ്യം’ ; മമ്മൂക്കയൊടൊപ്പമുള്ള സൗഹൃദം വിസ്മയമെന്നും മോഹന്‍ലാല്‍
1 min read

‘മമ്മൂട്ടി ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ ആയത് പുണ്യം’ ; മമ്മൂക്കയൊടൊപ്പമുള്ള സൗഹൃദം വിസ്മയമെന്നും മോഹന്‍ലാല്‍

ലയാളി പ്രേക്ഷകരുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരം വെക്കാനാവാത്തെ അതുല്യ പ്രതിഭകളാണ് രണ്ട്‌പേരും. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പുറത്തിറങ്ങുന്ന സിനിമകളെല്ലാം തന്നെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ടവയാണ്. മെഗാസ്റ്റാറിന്റെയും കംപ്ലീറ്റ് ആക്ടറിന്റെയും സിനിമകളെല്ലാം ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കാറുണ്ട്. നിരവധി സിനിമകള്‍ ഇരുവരും തുടക്കത്തില്‍ ചെയ്തിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമകളെല്ലാം തന്നെ മലയാളത്തില്‍ തരംഗമാകാറുമുണ്ട്.

ഏകദേശം 55 ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍. പടയോട്ടം സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് മമ്മൂട്ടി മോഹന്‍ലാലിനെ കാണുന്നത്. ആ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ കമ്മാരന്റെ മകനായിട്ടാണ് ലാല്‍ അഭിനയിച്ചിരിക്കുന്നത്. സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തിജീവിതത്തിലും അടുത്ത ബന്ധം കാത്തുസൂക്ഷിക്കാറുണ്ട് ഇരുവരും.

ഇപ്പോഴിതാ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞിരുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ ആയത് പുണ്യമാണെന്നും അദ്ദേഹവുമൊത്തുള്ള സൗഹൃദം വിസ്മയമാണെന്നും മോഹന്‍ലാല്‍ പറയുന്നു. മമ്മൂക്കയെ വര്‍ഷങ്ങളായിട്ട് അറിയാം. അദ്ദേഹം എന്റെ സുഹൃത്താണ്. എന്ന് പറയുമ്പോഴും അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും എനിക്ക് അംഗീകരിക്കപ്പെടേണ്ടതാണെന്നും മോഹന്‍ലാല്‍ പറയുന്നു.

സഹോദര നിര്‍വിശേഷമായ വാഝല്യംകൊണ്ട് ജേഷ്ഠ തുല്യാമായ കരുതല്‍ കൊണ്ടും ജീവിതത്തിലേയും പ്രൊഫഷണല്‍ ലൈഫിലേയും എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലും സന്തോഷങ്ങളിലും സങ്കടങ്ങളിലും താങ്ങായി നില്‍ക്കുന്ന ആളാണ് തനിക്ക് മമ്മൂക്ക എന്ന് മോഹന്‍ലാല്‍ പറയുന്നു. ഇതുപൊലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാന്‍ ആവുന്നുവെന്നുള്ളത് വലിയൊരു സുഹൃദമാണ്. അഭിനയത്തില്‍ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്‌ക്കൊപ്പം എന്റേയും പേര് വായിക്കപ്പെടുന്നുവെന്നതും തനിക്ക് വളരെ സന്തോഷമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

നാല് പതിറ്റാണ്ടുകളായി ഞങ്ങള്‍ ഒന്നിച്ചത് 53 സിനിമകളിലൂടെയാണ്. ഒന്നിച്ച് നിര്‍മ്മിച്ചത് അഞ്ച് സിനിമകളില്‍. ഇതെല്ലാം വിസ്മയമെന്ന് കരുതാനേ സാധിക്കൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായെന്ന് വരില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ ചെയ്തവയേക്കാള്‍ മനോഹരമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇച്ചാക്കയ്ക്ക് നല്ല കഥാപാത്രങ്ങളും നല്ല സിനിമകള്‍ ലഭിക്കട്ടെയെന്നും ഒരുമിച്ച് സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.