
“ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അച്ചടക്കമുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവിതശൈലി കൊണ്ടാണ് ഇങ്ങനെ നിൽക്കാൻ കഴിയുന്നത്” : മോഹൻലാൽ
മലയാള ചലച്ചിത്ര ലോകത്ത് പകരംവെക്കാനില്ലാത്ത താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരുടെ ആരാധക സംഘം അങ്ങോട്ടുമിങ്ങോട്ടും ആരാണ് മികച്ച നടനെന്ന പേരിൽ എപ്പോഴും വാഗ്വാദങ്ങൾ നടത്താറുണ്ട്. കൂടാതെ ഇരു താരങ്ങളുടെയും അഭിനയത്തെ കുറിച്ചുള്ള വിലയിരുത്തലുകളും എപ്പോഴും ആരാധകർക്കിടയിൽ ചർച്ച തന്നെയാണ്. ആരാധകർ തമ്മിൽ പരസ്പരം വാഗ്വാദങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും താരങ്ങൾ തങ്ങളുടെ അഭിനയത്തെക്കുറിച്ച് അങ്ങോട്ടുമിങ്ങോട്ടും വിലയിരുത്തുന്നത് സ്ഥിരം കാഴ്ച ഒന്നുമല്ല. മലയാള ചലച്ചിത്രം ലോകത്തിന്റെ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന മമ്മൂട്ടിയെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആരാധകരും നിരൂപകരും വ്യത്യസ്തമായ രീതിയിൽ വിലയിരുത്തിയിട്ടുണ്ട് എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ വിലയിരുത്തിക്കൊണ്ട് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് മോഹൻലാൽ തന്നെ.

കുറച്ചു നാളുകൾക്കു മുൻപ് മനോരമയ്ക്ക് നൽകിയ നേരെ ചൊവ്വേ എന്ന് അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ തുറന്നു പറഞ്ഞത്. മോഹൻലാൽ എന്ന നടൻ മമ്മൂട്ടി എന്ന നടനെ കുറിച്ചാണ് തുറന്നുപറഞ്ഞത്. ഇന്ത്യൻ സിനിമാ ലോകത്തെ ഒരു സൂപ്പർതാരവും മറ്റൊരു സൂപ്പർ താരത്തെ കുറിച്ച് ഇത്രയും മനോഹരമായ വിലയിരുത്തൽ നടത്തിയിട്ട് ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം. “മമ്മൂട്ടി എന്ന നടൻ പ്രതിബദ്ധതയുള്ള കലാകാരൻ ആണെന്നും , കൂടാതെ താൻ കണ്ടതിൽ വച്ച് ഏറ്റവും അച്ചടക്കമുള്ള നടനാണ്, അദ്ദേഹത്തിന്റെ ജീവിതശൈലി കൊണ്ടാണ് ഇങ്ങനെയൊക്കെ നിൽക്കാൻ കഴിയുന്നത്. ഞാനും മമ്മൂട്ടിയും തമ്മിൽ വളരെയേറെ വ്യത്യാസമുണ്ട്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എനിക്ക് ഇഷ്ടമുള്ള രീതിയിലാണ് ഓരോ സംഭാഷണവും ഞാൻ പറയുന്നത്.

ഒരോ ഡയലോഗിലും ഞാൻ എന്റെതായ രീതി കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുണ്ട് അതേ സമയം ഇങ്ങനെ പറയണം, അവിടെ നിർത്തണം, തുടങ്ങിയ നിയമങ്ങൾ പാലിക്കാൻ എനിക്ക് പലപ്പോഴും കഴിയാറില്ല . അത്തരം നിയമങ്ങൾ എനിക്ക് അലോസരം ആയിട്ടാണ് തോന്നാറുള്ളത് . എന്നാൽ മമ്മൂട്ടി എന്നോട് പറഞ്ഞിട്ടുള്ളത് , തനിക്ക് ആ രീതിയിൽ ചെയ്യാൻ ഇഷ്ടമാണ് എന്നാണ് , എന്നാൽ അത്തരത്തിലുള്ള അച്ചടക്കം പാലിക്കുന്ന ആളല്ല താൻ , എന്റെ ശൈലി അനുസരിച്ചാണ് ഞാൻ ഓരോ കഥാപാത്രവും ഡയലോഗും പറയുന്നത് . ഒരു പക്ഷേ എന്റെ സ്വാഭാവികമായി തോന്നുന്നത് അതു കൊണ്ടായിരിക്കാം . പക്ഷേ അതെ രീതിയിൽ അഭിനയിക്കാൻ വളരെ ആവേശമുള്ള ഒരു നടനാണ് മമ്മൂട്ടി, എനിക്കും ആവേശമുണ്ട്, അത് കൊണ്ടാണ് ഞങ്ങളുടെ അഭിനയത്തിൽ വ്യത്യസ്തതകൾ ഉണ്ടാകുന്നത്”
