‘മരക്കാർ വലിയ വിമർശനങ്ങൾ നേരിടാൻ സാധ്യതയുണ്ട് അതിന് കാരണം…’ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകൻ
1 min read

‘മരക്കാർ വലിയ വിമർശനങ്ങൾ നേരിടാൻ സാധ്യതയുണ്ട് അതിന് കാരണം…’ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകൻ

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ല് ആകാൻ പോകുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിന് ഒരുങ്ങുന്നത്. ദേശീയ വാർഡിനെ നിറവിൽ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമ്പോൾ അണിയറപ്രവർത്തകർക്കും ആരാധകർക്കും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ സുജിത് സുധാകരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മികച്ച വസ്ത്രാലങ്കാരതിനുള്ള ദേശീയ പുരസ്കാരം നേടിയ സുജിത് സുധാകരൻ മലയാളമനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മരക്കാറിന് വിമർശനങ്ങൾ നേരിടാൻ സാധ്യതയുണ്ട് എന്ന് തുറന്നു പറഞ്ഞു. ചിത്രത്തിലെ വസ്ത്രാലങ്കാരത്തെ സംബന്ധിക്കുന്ന വിഷയത്തിലാണ് വിമർശനം നേരിടാനുള്ള സാധ്യതയുണ്ടെന്ന് സുജിത്ത് സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ചില പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ ചെറിയതോതിലെങ്കിലും ചില വിമർശനങ്ങൾ മരയ്ക്കാർ നേരിട്ടിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങുമ്പോഴും ആ വിമർശനങ്ങൾ തുടരാനുള്ള സാധ്യതയുണ്ട് എന്ന് സുജിത്ത് പറയുന്നു.

കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരന്റെ വാക്കുകളിങ്ങനെ: “മരക്കാർ മലയാളിയാണ്. പക്ഷേ,ഇതൊരു പാൻ ഇന്ത്യ സിനിമയാണ്. ഒരു മുണ്ടും മേൽമുണ്ടും ഉടുത്ത് മരയ്ക്കാർ വന്നു നിന്നാൽ അതിൽ ഗാംഭീര്യം ഉണ്ടാകില്ല. ഒരുപക്ഷേ മലയാളികൾ അംഗീകരിച്ചേക്കും. മറ്റു ഭാഷകളിലെ പ്രേക്ഷകർക്ക് രസിച്ചെന്നുവരില്ല. യാഥാർത്ഥ്യത്തിനും ഫാന്റസിക്കും ഇടയിൽ കഥാപാത്രത്തെ പ്ലെസ് ചെയ്യുക എന്നതായിരുന്നു വെല്ലുവിളി. വിമർശനങ്ങളുണ്ടാകാം, മരക്കാറിൽ മലയാളിയില്ല. ഫാന്റസി ലുക്കാണ് എന്നു പറഞ്ഞേക്കാം. സിനിമയ്ക്കായി എട്ടുമാസത്തോളം മുന്നൊരുക്കങ്ങൾ നടത്തി. ടീം റിസേർച്ച് നടത്തി റഫറൻസ് തന്നിരുന്നു. പക്ഷേ അതിൽ കൂടുതൽ എന്ത് ചെയ്യാം എന്നാണ് ആലോചിച്ചത്. സംവിധായകൻ ഓക്കേ പറഞ്ഞ കോസ്റ്റ്യൂം പോലും മൂന്നും നാലും വട്ടം റീവർക്ക് ചെയ്തിട്ടുണ്ട്. ആഭരണവും ചെരിപ്പ് ഉൾപ്പെടെയുള്ളവയുമെല്ലാം മെറ്റീരിയൽസ് വാങ്ങി ഹൈദരാബാദിൽ നിന്ന് ആളുകളെ വരുത്തി ചെയ്യിച്ചതാണ്. വസ്ത്രങ്ങൾ ഒരുക്കാൻ ഡൈയിങ് പഠിച്ചു. അതിനായി യൂണിറ്റ് തുടങ്ങി.എല്ലാം ഹാൻഡ് ഡൈ ചെയ്തെടുത്തതാണ്…”

Leave a Reply