പ്രീ-റിലീസ് ബിസിനസിൽ മരക്കാർ നേടിയത് കോടികളുടെ ലാഭം, പുതിയ റിപ്പോർട്ടുകൾ പുറത്ത്
1 min read

പ്രീ-റിലീസ് ബിസിനസിൽ മരക്കാർ നേടിയത് കോടികളുടെ ലാഭം, പുതിയ റിപ്പോർട്ടുകൾ പുറത്ത്

ഒരു വർഷത്തിലേറെയായി മലയാളത്തിൽ റിലീസ് പ്രതിസന്ധി നേരിടുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. മേക്കിങ് കൊണ്ടും ബഡ്ജറ്റ് കൊണ്ടും മലയാള സിനിമയുടെ ഏറ്റവും വലിയ ചിത്രമെന്ന ലേബലിൽ റിലീസിനായി ഒരുങ്ങിയിരിക്കുന്ന മരക്കാറിന്റെ റിലീസ് ആഗസ്റ്റ് മാസത്തിലേക്ക് മാറിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി നിശ്ചയിച്ച പുതിയ കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെസാമ്പത്തിക വിജയത്തെപ്പറ്റി വലിയ ആശങ്കയാണ് സിനിമ പ്രേമികൾക്കിടയിൽ ഉള്ളതാണ്. എന്നാൽ നിലവിൽ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, റിലീസിന് മുമ്പ് തന്നെ മരയ്ക്കാർ നിർമാതാക്കൾക്ക് വലിയ ലാഭം നേടി കൊടുത്തു എന്നാണ്. ഏകദേശം 62 കോടിയോളം ബഡ്ജറ്റിൽ ആണ് മരക്കാർ ഒരുക്കിയിരിക്കുന്നത്.പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ മുടക്കുമുതൽ ചിത്രം റിലീസ് ബിസിനസിലൂടെ നേടിയെടുത്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. വിവിധ ഭാഷകളിലെ നിരവധി സൂപ്പർതാരങ്ങൾ ചിത്രത്തിന്റെ ഭാഗമായതും നൂതനമായ സാങ്കേതിക വിദ്യയുടെ പൂർണമായ സഹായത്തോടെ ചിത്രം ഒരിക്കലും വലിയ ബഡ്ജറ്റിന് കാരണമായി.ലോകവ്യാപകമായി റിലീസ് നിശ്ചയിച്ചിരുന്ന മരയ്ക്കാർ ഇപ്പോൾ ചെറിയ പ്രതിസന്ധി ഒന്നുമല്ല നേരിടുന്നത് എങ്കിലും ആശ്വാസകരമായ പ്രീ-റിലീസ് ബിസിനസ് കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ്, ഓവർസീസ് റൈറ്റ്സ്, മ്യൂസിക് റൈറ്റ്, തിയേറ്റർ അഡ്വാൻസ് തുടങ്ങി വിവിധമേഖലയിൽ നിന്ന് ബിസിനസിലൂടെയാണ് ചിത്രം മുടക്കുമുതലിന് മുകളിൽ കളക്ട് ചെയ്തത്.

ഒടിടി റൈറ്റ് -27 കോടി, സാറ്റലൈറ്റ് റൈറ്റ് -25കോടി, ഓവർസീസ് റൈറ്റ്സ് 14-കോടി, മ്യൂസിക് റൈറ്റ്-1.5കോടി അങ്ങനെ പ്രീ റിലീസ് ബിസിനസിൽ മരക്കാർ നേടിയത് 67.5 കോടിയാണ്. കൂടാതെ തീയേറ്റർ അഡ്വാൻസ് ആയി ചിത്രത്തിന് 25 കോടി ലഭിച്ചുവെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്നാൽ ഔദ്യോഗികമായി ഈ കാര്യത്തിൽ യാതൊരു വിശദീകരണവും നിർമാതാക്കളുടെ ഭാഗത്തുനിന്നൊ മറ്റ് അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

Leave a Reply