‘കേരളാ പോലീസിനെ വെറും ഊമ്പൻമാരാക്കി, വൂൾഫ് തികച്ചും സ്ത്രിവിരുദ്ധമായ സിനിമ’ വിമർശനവുമായി നടൻ ഹരീഷ് പേരടി
1 min read

‘കേരളാ പോലീസിനെ വെറും ഊമ്പൻമാരാക്കി, വൂൾഫ് തികച്ചും സ്ത്രിവിരുദ്ധമായ സിനിമ’ വിമർശനവുമായി നടൻ ഹരീഷ് പേരടി

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും സാമൂഹിക വിഷയങ്ങളിലെ ശക്തമായ നിലപാടുകളും നടൻ ഹരീഷ് പേരടി എല്ലായ്പ്പോഴും സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയാനുള്ളതാണ്. ഇപ്പോഴിതാ പുതിയ മലയാള ചിത്രം വേൾഫിനെതിരെ ഹരീഷ് പേരടി തന്റെ രൂക്ഷവിമർശനം രേഖപ്പെടുത്തിരിക്കുകയാണ്. ഷാജി അസീസിന്റെ സംവിധാനത്തിൽ സംയുക്ത മേനോൻ, അർജുൻ അശോകൻ, ഇർഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.ചിത്രം പഴയകാല പിന്നോക്ക ചിന്താഗതികൾ തന്നെയാണ് പുതിയ കാലത്തും പറയുന്നതെന്ന് ശക്തമായ ആരോപണങ്ങൾ പലരും ഉന്നയിച്ചിരുന്നു.എന്നാൽ ഇത്രയും കടുത്ത ഭാഷയിൽ ചിത്രത്തിന് ഒരു പ്രശസ്ത വ്യക്തിയുടെ കയ്യിൽ നിന്നും വിമർശനം ലഭിക്കുന്നത് ആദ്യമായാണ്.സ്ത്രീവിരുദ്ധ നിലപാടുകൾ വെച്ചുപുലർത്തുന്ന ചിത്രങ്ങൾക്കെതിരെ ഇത്രയും ശക്തമായ ഭാഷയിൽ സിനിമയിലെ ഒരു കലാകാരൻ തന്നെ തുറന്നടിക്കുന്നത് ശുഭകരമായ ഒരു ലക്ഷണമായി പരിഗണിക്കാവുന്നതാണ്. എന്നിരുന്നാലും ഹരീഷ് പേരടിയുടെ പരാമർശം വരുംദിവസങ്ങളിൽ സിനിമാ ലോകത്ത് എന്തെല്ലാം വിവാദങ്ങൾ ഉണ്ടാകും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

ഹരീഷ് പേരടി ഫേസ്ബുക്കിൽപങ്കുവെച്ച് കുറുപ്പിന്റെപൂർണ്ണ രൂപം ഇങ്ങനെ:,”Wolf സിനിമ കണ്ടു…തികച്ചും സ്ത്രിവിരുദ്ധമായ സിനിമ…സിനിമയുടെ തുടക്കത്തിൽ നിലപാടുള്ള ഒരു സ്ത്രീ കഥാപാത്രം രണ്ട് വേട്ടക്കാർകിടയിൽ കിടന്ന് അവസാനം എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരൻ മതിയെന്ന് തീരുമാനിക്കുന്ന പുരുഷ പക്ഷ സിനിമ…ഒരു പുരുഷനില്ലാതെ സ്ത്രിക്ക് മുന്നോട്ട് പോകാനെ പറ്റില്ലെന്ന് ഉറക്കെ പറയുന്ന സിനിമ..എല്ലാ പരിമിധികൾക്കിടയിൽ നിന്നും ലോക പോലീസിൽ ഒട്ടും മോശമല്ലാത്ത സ്ഥാനമുണ്ടാക്കിയ കേരളാ പോലീസിനെ വെറും ഊമ്പൻമാരാക്കി,വാതിൽ പടിയിൽ കാവൽ നിർത്തി,മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇടുക്കിയിൽ ജനിച്ചു വളർന്ന ആഫ്രിക്കയിലെ വേട്ടക്കാരനെ ദാവൂദ് ഇബ്രാഹിം ആക്കുന്ന സിനിമ…ഈ രണ്ട് ആൺ പൊട്ടൻമാരെയും ആ സ്ത്രീ കഥാപാത്രത്തിന് പടിയടച്ച് പുറത്താക്കാനുള്ള വഴി ഇവർക്ക് അറിയാഞ്ഞിട്ടല്ല..മലയാളത്തിലെ ആനുകാലിക പ്രസിദ്ധികരണങ്ങൾ ചോറു കൊടുത്ത് വളർത്തിയ വളർത്തുനായിക്കൾ ഇത്തരം ചെന്നായ്ക്കളെയേ ഉണ്ടാക്കു…”

Leave a Reply