തുടർ ഭരണം ഉണ്ടാകുമോ..?? ദിലീപിന്റെ മറുപടി ഇങ്ങനെ
1 min read

തുടർ ഭരണം ഉണ്ടാകുമോ..?? ദിലീപിന്റെ മറുപടി ഇങ്ങനെ

വാശിയേറിയ വലിയ ഇലക്ഷൻ ആണ് കേരളത്തിൽ കഴിഞ്ഞു പോയത്, ഇലക്ഷന്റെ ഫലപ്രഖ്യാപനം പുറത്തുവരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രമുഖരായ പല വ്യക്തികളും കേരളം അടുത്ത താരം ഭരിക്കും എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടകം സിനിമാ താരങ്ങൾ അടക്കം നിരവധി പ്രമുഖർ തുടർ ഭരണം ഉണ്ടാകുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭരണത്തുടർച്ച ഉണ്ടാകില്ല എന്ന് മറ്റു ചില പ്രധാനപ്പെട്ട നടന്മാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇലക്ഷന് വോട്ട് ചെയ്യാനെത്തിയ വേളയിൽ തുടർഭരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് ഉത്തരം പറഞ്ഞ നടൻ ദിലീപിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. വ്യക്തമായ രാഷ്ട്രീയ ചായ്‌വ് തുറന്നു പറയാൻ ദിലീപ് തയ്യാറായില്ല എന്നുള്ളതാണ് ശ്രദ്ധേയം. ദിലീപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:,

‘ഇത് നമ്മുടെ ഒരു അവകാശമാണ് അത് ചെയ്തു. ജനക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന നമുക്ക് നീതി നടപ്പാക്കി തരുന്ന നല്ല ഭരണകർത്താക്കൾ വരട്ടെ, നമ്മുടെ നാട് നന്നാവട്ടെ അതൊക്കെയാണ് നമ്മുടെ പ്രാർത്ഥന. ‘നിലവിൽ തുടർ ഭരണം പ്രതീക്ഷിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല, ഒരു കലാകാരനാണ് നിങ്ങളുടെ കലാകാരനാണ്. അതുകൊണ്ടുതന്നെ ഞാൻ അതുമിതും ഒന്നും പറയാൻ ആളല്ല രാഷ്ട്രീയം അറിയുകയുമില്ല.

നമ്മുടെ അവകാശങ്ങൾ നമ്മൾ കൊടുത്തു ആരും വോട്ട് ചെയ്യാതിരിക്കരുത്. ആരായാലും നല്ല ഭരണം ഉണ്ടാവട്ടെ എന്നുള്ളതാണ് പ്രാർത്ഥന. കൂടുതലായും ഒന്നിനെക്കുറിച്ചും പറയാൻഞാനാളല്ല. നിങ്ങൾ വെറുതെ വളച്ചൊടിക്കരുത്. എല്ലാവരും എനിക്കിഷ്ടമുള്ള ആൾക്കാരാണ് എന്നെയും ഇഷ്ടപ്പെടുന്ന ആൾക്കാരാണ് അതുകൊണ്ട് ഒരു കലാകാരൻ എന്ന നിലയിൽ നല്ല ഭരണം വന്നുകഴിഞ്ഞാൽ നല്ലൊരു അവസ്ഥ, അന്തരീക്ഷം ഉണ്ടാകുമെന്ന് തന്നെയാണ് പ്രാർത്ഥന’

Leave a Reply