“ഞാൻ കുഴച്ച് വെച്ച ഭക്ഷണം ഒരു മടിയും കൂടാതെ മോഹന്‍ലാല്‍ കഴിച്ചു” ; അനുഭവം ഓര്‍ത്തെടുത്ത് മനോജ് കെ ജയന്
മികച്ച നടനും, ഗായകനുമാണ് മനോജ് കെ ജയന്. ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടുകള്‍ പാടിയിട്ടുണ്ട്. എന്റെ സോണിയ എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മനോജ് കെ ജയന് അഭിനയരംഗത്ത് തുടക്കം കുറിച്ചത്. അലി അക്ബര്‍ സംവിധാനം ചെയ്ത ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ രാണ്ടാമത്തെ സിനിമ. അതില്‍ അദ്ദേഹം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് റിലീസ് ആയില്ല. പിന്നീട് പെരുന്തച്ചന്, സര്‍ഗ്ഗം, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ രണ്ടു സിനിമകളാണ് മനോജ് കെ ജയന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. സര്‍ഗ്ഗം എന്ന സിനിമയിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രം ആളുകള്‍ ഏറ്റെടുത്തിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ആ കഥാപാത്രത്തിന് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിക്കുകയും ചെയ്തു.
അതുപോലെ സര്‍ഗ്ഗം തെലുങ്കില്‍ റീമെയ്ക്ക് ചെയ്തപ്പോഴും അതിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മനോജ് കെ ജയന് തന്നെയായിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നായകവേഷം ചെയ്തു. കൂടാതെ, കുറേയേറെ ചിത്രത്തില്‍ വില്ലനായും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍. ‘ദളപതി’ എന്ന ചിത്രത്തിലൂടെയാണ് മനോജ് കെ ജയന് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ് സിനിമയിലും നല്ല നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. കൂടാതെ, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, മനോജ് കെ ജയന് നടന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകയാണ് ശ്രദ്ധേയം. മോഹന്‍ലാലും മനോജും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി. സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്കുണ്ടായ അനുഭവമാണ് അദ്ദേഹം തുറന്നു പറയുന്നത്. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ഒരാളാണ് ലാലേട്ടന് എന്നാണ് മനോജ് കെ ജയന് പറഞ്ഞത്. സാഗര്‍ ഏലിയാസിന്റെ സൈറ്റില്‍ വെച്ച് താന്‍ കുഴച്ച് വേണ്ട എന്ന് വെച്ച ഭക്ഷണം മോഹന്‍ലാല്‍ കഴിച്ചുവെന്നും, നമ്മുടെ കുടുംബത്തില്‍ ഉള്ളവര്‍ പോലും കഴിക്കാന്‍ മടിക്കുമെന്നും മനോജ് കെ ജയന് പറയുന്നു. മോഹന്‍ലാല്‍ നല്ല സ്വീറ്റ് ചേട്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.