മഞ്ജു വാര്യർ ആയിരുന്നു ഞാൻ നേരിട്ട വലിയ വെല്ലുവിളി,രാത്രി വരെ അതുതന്നെയായിരുന്നു മനസ്സിലെ ആശങ്ക; സംവിധായകൻ സനൽ കുമാർ ശശിധരൻ
സനൽകുമാർ ശശിധരൻ മഞ്ജു വാര്യറെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’ മഞ്ജു വാര്യർ സനൽകുമാർ ശശിധരന്റെ സിനിമയിൽ ആദ്യമായെത്തുന്നതിന്റെ പ്രാധാന്യത്തിലാണ് ഈ സിനിമ കൂടുതൽ പ്രേക്ഷകരിൽ ഇടം പിടിക്കുന്നത്. ഹിമാലയൻ താഴ്വരയിലാണ് ചിത്രീകരണം അതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സനൽ കുമാറിന്റെ ചിത്രങ്ങൾക്ക് ഹിമാലയം പശ്ചാത്തലം ആകുന്നത് ആദ്യമായല്ല. സിനിമ വിശേഷങ്ങൾ പങ്കു വെച്ചപ്പോൾ ചിത്രത്തിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മഞ്ജു വാര്യർ ആണെന്നാണ് സംവിധായകൻ പറഞ്ഞത്. മഞ്ജുവാര്യർക്ക് തന്റെ സംവിധാന ശൈലിയോട് ചേർന്നു പോവാൻ ആകുമോ എന്നുള്ള വലിയ ആശങ്കയുണ്ടായിരുന്നു എന്നാണ് എന്റർടൈൻമെന്റ് ടൈമ്സിനോട് സനൽ കുമാർ ശശിധരൻ പറഞ്ഞത്. ഹിമചലിലെ ചിത്രികരണ സമയത്തുണ്ടായ വെള്ളപൊക്കം, അപകടം നിറഞ്ഞ ട്രാക്കിങ്, പുതിയ ഭാഷയുണ്ടാക്കൽ,എന്നിവയിൽ ഏതായിരുന്നു സിനിമയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞത് എന്ന ചോദ്യത്തിന്, ഇതൊന്നുമല്ല മഞ്ജുവാര്യർ ആയിരുന്നു ആ വെല്ലുവിളി എന്നാണ് സനൽ പറയുന്നത്.
പരമ്പരാഗത സിനിമാ മേഖലയിൽ കഴിവു തെളിയിച്ച നടിയാണ് മഞ്ജു വാര്യർ. അവർക്കു തന്റെ സംവിധാന ശൈലിയുമായി ചേർന്നുപോകാൻ ആകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് തലേദിവസം രാത്രി വരെയും ഇതുതന്നെയായിരുന്നു മനസിലെ ആശങ്ക. പക്ഷേ രണ്ടുദിവസത്തിനുള്ളിൽ മഞ്ജു തങ്ങളുടെ രീതികളുമായി പൂർണ്ണമായും ഇഴകിചേർന്നു. വിചാരിക്കാത്ത എന്തെങ്കിലും സംഭവിച്ചാൽ അത് കഥയുടെ ഭാഗമാകാൻ താൻ ശ്രമിക്കാറുണ്ട് എന്നും അത്തരത്തിലുള്ള ഒരു ചിത്രികരണം ആയിരുന്നു കയറ്റത്തിന്റെയും. കയറ്റം ചിത്രത്തിന്നു വേണ്ടി രൂപപ്പെടുത്തിയ പ്രത്യേക ഭാഷയാണ് അഹർസംസ. കയറ്റത്തിന്റെ ഭാഷ,ഹൃദയങ്ങളുടെ ഭാഷ,ആത്മക്കളുടെ ഭാഷ. എന്നും സംവിധായകൻ പറയുന്നു.