മമ്മുട്ടിക്ക് നടത്തിയ പരീക്ഷണം  കങ്കണയിലും ചെയ്തു ; അത് വിജയിച്ചു.
1 min read

മമ്മുട്ടിക്ക് നടത്തിയ പരീക്ഷണം കങ്കണയിലും ചെയ്തു ; അത് വിജയിച്ചു.

 

മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു മേക്കപ്പ് അര്ടിസ്റ്റ് ആണ് പട്ടണം റഷീദ്. ചലച്ചിത്ര രംഗത്തെ പല വേഷപകർച്ചക്കു പിന്നിലും പട്ടണം റഷീദ് ആയിരുന്നു. തമിഴ് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ചിത്രമായ തലൈവി എന്ന ചിത്രത്തിന്റെ തിയേറ്റർ റിലിസിനു പിന്നാലേ നടി കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാൻ എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മേക്കപ്പ് ആർറ്റിസ്റ്റ്റ പട്ടണം റഷീദ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വിമർശനങ്ങൾ വന്നതോടെ പ്രോസ്തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളിൽ ക്ലിപ്പ് ചെയ്ത് വീർപ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചിരുന്നതെന്ന് പട്ടണം റഷീദ് പറയുന്നു. സംവിധായകൻ എ.എൽ വിജയ് ആണ് അമേരിക്കയിലെത്തി ബാൻഡ് സംഘത്തെ കണ്ടു കങ്കണയുടെ മുഖത്തിലേക്ക് ജയലളിതയുടെ മുഖമായി മാറ്റിയെടുക്കാനുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ഓർഡർ കൊടുത്തത്.’10 കിലോ മേക്കപ്പ് ഇട്ടാൽ കങ്കണ ജയലളിത ആകില്ല’ എന്നായിരുന്നു ആദ്യ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ ഉണ്ടായ വിമർശനം. പ്രോസ്തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവൻ സ്വീകരിക്കപ്പെട്ടത് ആണെങ്കിലും ഇന്ത്യയിൽ അത് വ്യത്യസ്തമാണ്.

 

കഥാപാത്രത്തെ സ്വീകരിക്കുന്നതോടൊപ്പം അതിനുള്ളിലെ നടനേയും നടിയെയും സ്നേഹിക്കുന്നവരാണ്. മമ്മൂട്ടിയുടെയും മോഹൻലാലിനെയും കണ്ണിമ ചലനങ്ങൾ പോലും അവർക്ക് ഹൃദിസ്ഥമാണ്. അപ്പോൾ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് ആണെങ്കിലും പ്രോസ്തെറ്റിക് മേക്കപ്പിലൂടെ അത് മറച്ചാൽ അമിതമായ മേക്കപ്പ് എന്ന വിമർശനം വരും. അതായിരുന്നു ഇവിടെയും സംഭവിച്ചത്. കങ്കണയുടെ കവിളിനു പുറമേയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളിൽ ക്ലിപ്പ് ചെയ്തു വീർപ്പിക്കുന്ന രീതിയാണ് പിന്നീട് വിജയിച്ചത്. ഡോ.അംബേദ്കർ എന്ന ചിത്രത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിക്രം ഗെയ്ക്വദ് മമ്മുട്ടിയുടെ കവിൾ കുറച്ചു കൂടി വലുതാകാൻ എങ്ങനെ ഒരു പരീക്ഷണം നടത്തിയിരുന്നു. ആ പരീക്ഷണം വിജയകരമായി. അങ്ങനെ കങ്കണ ജയലളിത യിലേക്ക് രൂപപരിണാമം നടത്തി എന്നാണ് പട്ടണം റഷീദ് പറയുന്നത്. മൂന്നു മണിക്കൂർ നീളുന്നതായിരുന്നു എപ്പോഴും തലൈവിയുടെ മേക്കപ്പ്. കങ്കണ കഠിനാധ്വാനിയാണെന്നും മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply