‘മലയാളത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെക്കാളും മികച്ച നടന്മാർ ഉണ്ട് കാരണം…’; നടി മീന പറയുന്നു

 

 

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് മീന. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായി അരങ്ങേറ്റം കുറിച്ച നാടിയാണ് മീന. 1982 ൽ’നെഞ്ചങ്ങൾ,എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് 45 ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. മമ്മുട്ടി നായകനായ’ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന ചിത്രത്തിലും മോഹൻലാൽ നായകനായ’മനസ്സറിയാതെ’ എന്ന ചിത്രത്തിലും മീന ആക്കാലത്ത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വർണ്ണപ്പകിട്ട്,കുസൃതിക്കുറുപ്പ്,ഒളിമ്പ്യൻ അന്തോണി ആദം, ഫ്രണ്ട്സ്, രാക്ഷസ രാജാവ്,മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്,ഉദയനാണ് താരം,ചന്ദ്രോത്സവം, കറുത്ത പക്ഷികൾ, ദൃശ്യം,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഷൈലോക്ക് തുടങ്ങിയ ഒരുപാട് നല്ല ചിത്രങ്ങളിലൂടെ പ്രേകഷകർക്ക് പ്രിയങ്കരിയായ നടിയായി മാറി മീന. മലയാളത്തിൽ മമ്മുട്ടിയുടെയും മോഹൻലാലിന്റെയും നായികയായി അഭിനയിച്ചിട്ടുണ്ട് മീന . ഇരുവരുടേയും നായികയായി മീന എത്തുമ്പോൾ മിക്ക ചിത്രവും ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു. ഹിറ്റ് നായിക,ഭാഗ്യ നായിക എന്നൊക്കെ അതുകൊണ്ടാവാം മീനയെ വിശേഷിപ്പിക്കുന്നത്. അവസാനം റിലീസായ ദൃശ്യം ടുവിലും മീന മോഹൻലാലിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

 

മീനയുടെ അടുത്ത മലയാള ചിത്രവും മോഹൻലാലിനൊപ്പം ആണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിലാണ് മീന അഭിനയിക്കുന്നത്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ബ്രോഡാഡി. ഷൂട്ടിങ് അനുമതി കിട്ടിയാലുടൻ വീണ്ടും മോഹൻലാലിന്റെ നായികയായി മീന സൈറ്റിലേക്ക് എത്തും. ദൃശ്യം രണ്ടാംഭാഗത്തിന് മുൻപ് മീന അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ ഷൈലോക് ആയിരുന്നു. അതും ആ വർഷത്തെ വലിയ വിജയം നേടി. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മീന. മോഹൻലാൽ ആണോ അതോ മമ്മൂട്ടിയാണോ എന്നായിരുന്നു ആരാധകരിൽ ഒരാളുടെ ചോദ്യം. മറുപടിയായി മീന് നൽകിയത് ‘ലാലൂട്ടി’എന്നായിരുന്നു. രണ്ടുപേരുടെയും ഭാഗങ്ങൾ ചേർത്താണ് മീന രസകരമായി ഇങ്ങനെ ഒരു മറുപടി നൽകിയത്. നിങ്ങളുടെ പ്രിയപ്പെട്ട നടന്മാരാരായിരുന്നു എന്നായിരുന്നു മറ്റൊരു ചോദ്യം. ശിവാജിഗണേശൻ,നാഗേശ്വർ റാവു,നെടുമുടിവേണു എന്നായിരുന്നു ചോദ്യത്തിന് മറുപടി. പ്രിയപ്പെട്ട സംവിധായകൻ ആരായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകിയത് മലയാളത്തിലെ സിദ്ദിഖും, ജിത്തു ജോസഫ് എന്നു മായിരുന്നു.

Related Posts

Leave a Reply