“ഗുസ്തി മാഷായി ലാലും പഠിക്കാൻ വരുന്ന ആളായി പൃഥ്വിയും”; ബിഗ് ബജറ്റ് ചിത്രത്തിൻറെ ചർച്ചകളെ പറ്റി മണിയൻപിള്ള രാജു
മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരമാണ് മണിയൻപിള്ള രാജു. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ആദ്യമായി നായകനായി. അതിനുശേഷം സുധീർകുമാർ എന്ന പേര് മണിയൻപിള്ള എന്ന പേരാക്കി മാറ്റി. സുധീർകുമാറിന്റെ ആദ്യചിത്രം 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു. ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച രാജു മലയാള സിനിമയിൽ പിന്നീട് സജീവമാവുകയായിരുന്നു. പ്രിയദർശൻ ചിത്രങ്ങളിൽ നായകനായും സഹ നായകനായും ഒക്കെ മണിയൻപിള്ള രാജു നിറഞ്ഞ് നിന്നിരുന്നു. 250ലധികം സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്ര നിർമ്മാണത്തിലും പങ്കാളിയായ താരം വെള്ളാനകളുടെ നാട് മുതൽ നിരവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ സജീവമായി നിലനിൽക്കുന്നു. മലയാളത്തിൽ നിരവധി ചിത്രങ്ങൾ നടക്കാതെ പോയിട്ടുണ്ട്. തിരക്കഥ പൂർത്തിയാക്കിയതും ഷൂട്ടിംഗ് തുടങ്ങിയിട്ട് നിർത്തിവച്ചതുമായ ചിത്രങ്ങളൊക്കെ ഇതിൽ ഉൾപ്പെടുന്നു. ചില ചിത്രങ്ങൾ ആലോചന കാലഘട്ടത്തിൽ തന്നെ തിരക്കഥയിലെ പ്രശ്നം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യും. അത്തരത്തിൽ നടക്കാത്ത പോയ ഒരു ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു. ഗുസ്തി പശ്ചാത്തലത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രം ആക്കി ഒരുക്കാനിരുന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.
പുതിയ ചിത്രം മഹേഷും മാരുതിയുടെ വാർത്താസമ്മേളനത്തിന് ഇടയിലാണ് മണിയൻപിള്ള രാജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സച്ചിയും സേതു തിരക്കഥ എഴുതി അൻവർ റഷീദിന്റെ സംവിധാനത്തിൽ ചിത്രം എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ചോക്ലേറ്റ് സിനിമയുടെ കഥാതന്തു കേട്ടപ്പോഴാണ് എനിക്ക് വേണ്ടി ഒരു സിനിമ എഴുതാമോ എന്ന് സച്ചിയോടും സേതുവിനോടും ചോദിക്കുന്നത്. പല കഥകളും അവർ കൊണ്ടുവന്നിരുന്നു എങ്കിലും ഒന്നും അൻവറിന് ബോധിച്ചിരുന്നില്ല. അവസാനം മോഹൻലാൽ നായകനായി ഒരു ഗുസ്തിക്കഥ പ്ലാൻ ചെയ്തു. ഗുസ്തി മാഷ് ലാലും പഠിക്കാൻ വരുന്ന ആളായിയും പൃഥ്വിയും. വലിയ ബഡ്ജറ്റിൽ ആണ് കഥ അവർ പ്ലാൻ ചെയ്തിരിക്കുന്നത്.
ഹെലികോപ്റ്റർ ഫൈറ്റ് ഒക്കെയുണ്ട്. ഇത് കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടി. എൻറെ വിളർച്ച കണ്ടപാടെ മോഹൻലാൽ പെട്ടെന്ന് ഇടപെട്ടു. ഈ കഥ ക്ലീഷേ ആണ് നമുക്ക് വേറെ പിടിക്കാം എന്ന് പറഞ്ഞു. അപ്പോഴാണ് എൻറെ ശ്വാസം നേരെ വീണത്. അത് കേട്ടപ്പോൾ അൻവർ പറഞ്ഞു നമുക്കൊരു ഇടവേള എടുക്കാം എന്ന്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ആസിഫ് അലിയും മംമ്ത മോഹൻദാസും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഒരു മാരുതിയെയും ഗൗരി എന്ന പെൺകുട്ടിയെയും ഒരുപോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.