“പെട്ടെന്നൊരു സുപ്രഭാതത്തിൽ താൻ മുരളിയ്ക്ക് ശത്രുവായി..  കാരണമെന്തെന്ന് ഇപ്പോഴും അറിയില്ല” : മുരളിയുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ച് മമ്മൂട്ടി
1 min read

“പെട്ടെന്നൊരു സുപ്രഭാതത്തിൽ താൻ മുരളിയ്ക്ക് ശത്രുവായി.. കാരണമെന്തെന്ന് ഇപ്പോഴും അറിയില്ല” : മുരളിയുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ച് മമ്മൂട്ടി

മലയാള സിനിമ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത നടന്മാരാണ് മുരളിയും , മമ്മൂട്ടിയും. നിരവധി സിനിമകളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം മുരളിയും, മുരളിയ്‌ക്കൊപ്പം മമ്മൂട്ടിയും എന്ന നിലയിൽ തുല്ല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളെയും, മുഖ്യ വേഷങ്ങളെയും ഇരുവരും കൈകാര്യം ചെയ്തിട്ടുണ്ട്.   സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളും,  പരസ്പരം നല്ല രീതിയിലുള്ള ആത്മബന്ധം    പുലർത്തിയവരുമായിരുന്നു.  പലപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സഹോദര ബന്ധമെന്ന നിലയ്‌ക്കായിരുന്നു സിനിമ മേഖലയിലെ പലരും വിശേഷിപ്പിച്ചിരുന്നത്.  എന്നാൽ ഇടക്കാലത്ത് മുരളിയ്ക്കും, മമ്മൂട്ടിയ്ക്കും ഇടയിലെ സൗഹൃദത്തിന് സംഭവിച്ചതെന്തെന്ന് തുറന്നു പറയുകയാണ് മമ്മൂട്ടി.

കുറച്ച് നാളുകൾക്ക് മുൻപ് ഒരു മുഖ്യധാരാ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തുന്നത്.  താനും, മുരളിയും തമ്മിൽ വളരെ നല്ല ബന്ധമായിരുന്നുന്നെന്നും, പരസ്പരം ഞങ്ങൾ അത്രത്തോളം സ്നേഹത്തിലായിരുന്നെന്നും എന്നാൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എങ്ങനെയാണ് താൻ മുരളിയ്ക്ക് ശത്രു ആയതെന്ന് അറിയില്ലെന്ന് മമ്മൂട്ടി പറയുന്നു.  താൻ ജീവിതത്തിൽ മദ്യപിക്കാത്ത ആളാണെന്നും, മറ്റൊരാൾക്കും ഇന്നേവരെ മദ്യ സേവ നടത്തിയിട്ടില്ലെന്നും, എന്നാൽ ആദ്യമായും, അവസാനമായും ഒരാൾ കുടിച്ച മദ്യത്തിൻ്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ച മദ്യത്തിൻ്റെ ബില്ല് ആണെന്നും മമ്മൂട്ടി പറയുന്നു.  താനും, മുരളിയും തമ്മിലുള്ള ആത്മബന്ധം അത്രത്തോളമായിരുന്നെന്ന് പറയുകയായിരുന്നു മമ്മൂട്ടി.

താനും, മുരളിയും അഭിനയിക്കുന്ന ഏത് സിനിമയിലും അത് സുഹൃത്തുക്കളായാലും, ശത്രുക്കളായാലും ശരി ഞങ്ങൾ തമ്മിൽ ഒരു ഇമോഷണൽ ടച്ച് അഥവാ ഒരു വൈകാരിക ബന്ധം കാണാൻ സാധിക്കുമെന്ന് മമ്മൂട്ടി പറയുന്നു.  അമരം, ഇൻസ്പക്ടർ ബൽറാം തുടങ്ങിയ സിനിമകളിലെല്ലാം അവ പ്രകടമാണെന് മമ്മൂട്ടി പറഞ്ഞു വെക്കുന്നു.  അത്രത്തോളം ഒരു വികാര പരമായ ബന്ധം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.  ഒരു സുപ്രഭാതത്തിൽ താൻ എങ്ങനെയാണ് അദ്ദേഹത്തിന് ശത്രു ആയതെന്ന് തനിയ്ക്ക് ഇപ്പോഴും അറിയില്ലെന്ന് താരം പറയുന്നു.  പിന്നീട് ഞങ്ങൾ പരസപരം ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം അകന്ന് പോവുകയായിരുന്നെന്നും ജീവിതത്തിൽ തനിയ്ക്ക് ഇത്രത്തോളം, വിഷമവും പ്രയാസവും തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ലെന്നും, അത് ഇന്നും തന്നെ ഒരുപാട് വിശമിപ്പിക്കുന്നുണ്ടെന്നും, അദ്ദേഹത്തെ ( മുരളിയെ ) താൻ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.