“സിനിമ ലോകത്തെ രക്ഷിക്കാൻ ആരുണ്ട് എന്ന ചോദ്യത്തിന്, ഞങ്ങൾ മലയാളികൾ നൽകുന്ന മറുപടി… ” വൈറലായ കുറുപ്പ് വായിക്കാം….
1 min read

“സിനിമ ലോകത്തെ രക്ഷിക്കാൻ ആരുണ്ട് എന്ന ചോദ്യത്തിന്, ഞങ്ങൾ മലയാളികൾ നൽകുന്ന മറുപടി… ” വൈറലായ കുറുപ്പ് വായിക്കാം….

കൊറോണ വൈറസ് തീർത്ത വലിയ പ്രതിസന്ധിയിൽ സിനിമാലോകം സ്തംഭിച്ച അവസ്ഥയിൽ നിന്നും ഇപ്പോൾ മെച്ചപ്പെട്ട രീതിയിൽ ചലിച്ചു തുടങ്ങിയിരിക്കുകയാണ്. മാസ്റ്റർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ മേഖല കേരളത്തിൽ പുനരാരംഭിച്ചത് എങ്കിലും തുടർച്ചയായി വന്ന രണ്ട് മമ്മൂട്ടി ചിത്രങ്ങൾ തീയറ്ററുകളെ പഴയപടി ഊർജസ്വലമാക്കിയിരിക്കുകയാണ്.’ദി പ്രീസ്റ്റ്’ ‘വൺ’ എന്നീ രണ്ടു ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രശംസ നേടി കൊണ്ട് തീയേറ്ററുകളിൽ പ്രദർശനവിജയം തുടരുകയാണ്. മമ്മൂട്ടി എന്ന നടന്റെ രണ്ടു ചിത്രങ്ങളും ഒരേ സമയം ഹിറ്റായിമാറിയിരിക്കുന്നത് ആരാധകർ വലിയ ആഘോഷമാക്കിരിക്കുന്നു. വിജയ് ആഘോഷത്തിന്റെ ഭാഗമായി ആരാധകൻ പങ്കുവെച്ച് ഒരു കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ആരാധകർ ഏറ്റെടുത്ത ആ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “കൊറോണ കാലത്ത് എത്ര സിനിമകളാണ് തിയേറ്ററിൽ ഇറങ്ങിയത്,, പക്ക പോസിറ്റീവ് റിപ്പോർട്ട് വന്ന സിനിമകൾ എടുത്താ പോലും, അതിൽ വാണിജ്യ നേട്ടം കൈവരിച്ചത് എത്ര ചിത്രങ്ങളുണ്ട്” തിയേറ്ററിക്കൽ സാമ്പത്തിക ലാഭം കൊയ്ത ഒറ്റ സിനിമ പോലും കോവിഡ് കാലത്ത് ഉണ്ടായില്ലാ, അത്രയും സാമ്പത്തിക പ്രശ്നങ്ങളിൽ വഴിമുട്ടിയാണ് ജന ജീവിതം,,..പക്ഷെ കോവിഡ് കാല പരിമിതിയിൽ നിന്നും ഷൂട്ടിംഗ് പൂർത്തീകരിച്ചു വെത്യസ്ത പ്രമേയം ചർച്ച ചെയ്തു.

രണ്ട് സിനിമകൾ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി തിയേറ്ററിൽ എത്തുന്നു, ഓൺലൈൻ പെയ്ഡിൽ കനത്ത ഡീഗ്രേഡ് നേരിട്ട രണ്ടു ഗംഭീര പരീക്ഷണ ചിത്രങ്ങൾ,, ഡീഗ്രേഡിൽ വീണ സിനിമകൾ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമായി മാറി തുടങ്ങി, എതിരാളികൾ ആഘോഷമാക്കാൻ തുടങ്ങി, പക്ഷെ അവർ മനസ്സിലാക്കാൻ മറന്ന പോയ മറ്റൊരു വസ്തുത കുപ്രചരണം കൊണ്ട് ഒരു മമ്മൂക്ക സിനിമ തകർക്കാൻ ശ്രമിക്കും തോറും, ജനം തിയേറ്ററിൽ ഇടിച്ച് കയറും, ഏറ്റവും അവസാന ഉത്തരങ്ങളാണ്, ഷൈലോക്കും, പ്രീസ്റ്റും, വണ്ണും നേടിയ ഗംഭീര ബോക്സ് ഓഫീസ് വിജയങ്ങൾ,, രണ്ടാം വാരവും (വൺ), നാലാം വാരവും (ദ് പ്രീസ്റ്റ്) സ്റ്റഡി കളക്ഷൻ നേടി മുന്നേറുന്നു കാഴ്ച””സിനിമ ലോകത്തെ രക്ഷിക്കാൻ ആരുണ്ട് എന്ന ചോദ്യത്തിന്, ഞങ്ങൾ മലയാളികൾ നൽകുന്ന മറുപടി, എക്കാലവും സംരക്ഷിച്ച് പോന്ന ഒരു നായകൻ ഉണ്ട് ഞങ്ങൾക്ക് ഈ മണ്ണിൽ, അയാൾക്ക് അല്ലാതെ മറ്റൊരാൾക്ക് ഇത്തരം മുന്നേറ്റം അസാധ്യം, ഏറ്റവും വലിയ പ്രതിസന്ധിയിൽ ഒരു രക്ഷകൻ്റെ റോളിൽ,, ഞങ്ങളുടെ അഹങ്കാരം മെഗാസ്റ്റാർ മമ്മൂക്കാ”

Leave a Reply