‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം… ‘അജഗജാന്തര’മാണ് പൂരം…
1 min read

‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം… ‘അജഗജാന്തര’മാണ് പൂരം…

മലയാളത്തിലെ ആദ്യത്തെ മുഴുനീള ജയിൽ ബ്രേക്ക് മൂവി എന്ന പ്രത്യേകതയാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലുള്ളത്. 2018-ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകർ തെരഞ്ഞെടുത്തു.വളരെ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുകയാണ് ഈ ചിത്രം മികച്ച വിജയം നേടിയത്. മൂന്നാം വാർഷികം ആഘോഷിക്കുന്ന ഈ ചിത്രത്തിന് മലയാള സിനിമയിലെ തന്നെ മികച്ച ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് സ്ഥാനം.ആന്റണി പേപ്പ, വിനായകൻ, ചെമ്പൻ വിനോദ്,രാജേഷ് ശർമ തുടങ്ങിയ താരങ്ങളുടെ അത്യുഗ്രൻ പ്രകടനം കൊണ്ട് സമ്പന്നമായ ഈ ചിത്രം നവാഗത സംവിധായകനായ ടിനു പാപ്പച്ചനാണ് ഒരുക്കിയത്. ഉദ്വേഗം നിറഞ്ഞ ഓരോ നിമിഷതോടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞ ചിത്രത്തിൽ മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നിലവാരമുള്ള മികച്ച ആക്ഷൻ രംഗങ്ങൾ നിറഞ്ഞു നിന്നു. ആദ്യ സംവിധാന സംരംഭം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ടിനു പാപ്പച്ചൻ തന്നെ ആണ് ഈ ചിത്രത്തിന്റെ യഥാർത്ഥ ഹീറോ. ഈ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച കൂട്ടുകെട്ട് വീണ്ടും അഭ്രപാളികളിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രമൊരുക്കിയ അതേ ടീം തന്നെയാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘അജഗജാന്തര’വും ഒരുക്കുന്നത്. മെയ് 28ന് തീയേറ്ററുകളിൽ റിലീസിങ്ങിന് ഒരുങ്ങുന്നഈ ചിത്രത്തെ പ്രേക്ഷകർ വളരെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. മൂന്നാം വാർഷികം ആഘോഷിക്കുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം നൽകിയ മികച്ച അനുഭവം തന്നെയാണ് ‘അജഗജാന്തര’ത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കാൻ കാരണം എന്ന് നിസ്സംശയം പറയാം.ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.ആന്റണി വർഗീസ്,ചെമ്പൻ വിനോദ്, ടിനു പാപ്പച്ചൻ ഈ മൂന്ന് പേരും വീണ്ടും ഒന്നിക്കുമ്പോൾ ഒരു ഗംഭീര ചിത്രത്തിൽ കുറഞ്ഞതൊന്നും സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നില്ല.

Leave a Reply