‘റോഡ് ബ്ലോക്കാണ് എത്രയും പെട്ടന്ന് ഈ പരിപാടി തീർത്താൽ അത്യാവശ്യക്കാർ ഈ വഴി പോകാൻ കഴിയും’ ; ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടി തന്നെ കാണാൻ വന്ന ജനസാഗരത്തോട് പറഞ്ഞത്…
മലയാളികളുടെ സ്വന്തം നടനാണ് മമ്മൂട്ടി. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ വിഷയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയെന്ന നടൻ. ഇന്നത്തെ ദിവസം സോഷ്യൽ മീഡിയ ഒന്നാകെ നിറഞ്ഞു നിൽക്കുന്നത് മമ്മൂട്ടി എന്ന നടനാണ്. 50വർഷം പിന്നിട്ട തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം ഏറെ മുൻപിൽ തന്നെയാണ്. ഇന്ന് മലയാള സിനിമയുടെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയെ ഒരു നോക്ക് കാണാനായി വൻ ജനാവലിയാണ് ഇന്ന് ഹരിപ്പാട് എത്തിയത്. തങ്ങളുടെ പ്രിയതാരത്തിനെ ഒരു നോക്ക് കാണാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ ആണ് തടിച്ചു കൂടിയത്. ആരാധകർ തടിച്ചു കൂടിയ സാഹചര്യത്തിൽ റോഡ് ബ്ലോക്ക് ആയ സാഹചര്യം ആയിരുന്നു ഉള്ളത്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വുഡ്ലാൻഡ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ആണ് മമ്മൂട്ടിയെ കാണാനായി ജനസാഗരം ഒഴുകി എത്തിയത്. വുഡ്ലാൻഡ് വെഡിങ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തുന്നത് സോഷ്യൽ മീഡിയയിലൂടെയും ടീവിയിലൂടെയും ആരാധകർ അറിഞ്ഞിരുന്നു. മമ്മൂട്ടിയെ പോലൊരു നടൻ എത്തുമ്പോൾ ആളുകൾ കൂടുമെന്ന് അറിയാമായിരുന്നു. എന്നാൽ ലക്ഷക്കണക്കിന് ആരാധകർ ഒന്നിച്ചെത്തിയപ്പോൾ പോലീസുകാർക്ക് പോലും ഒന്നും ചെയ്യാൻ കഴിയാതെ നിക്കേണ്ടി വന്ന അവസ്ഥയായിരുന്നു. ചെറുകിട കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ഇത് ഒരു ബുദ്ധിമുട്ടായി തന്നെ മാറിയിരുന്നു. ആംബുലൻസിന് പോലും പോകാൻ കഴിയാത്ത അത്ര തിരക്കായിരുന്നു റോഡിൽ അനുഭവപ്പെട്ടത്.
യഥാർത്ഥത്തിൽ കേരളക്കര അടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള ഒരു കാഴ്ച കണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഹരിപ്പാട് കണ്ട വൻജനാവലി മമ്മൂട്ടിയെന്ന നടനോടുള്ള സ്നേഹമാണ് കാണിച്ചു തരുന്നത്. എന്നാൽ ഈ സമയം മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഏവരുടെയും മനസ്സ് നിറച്ചിരിക്കുന്നത്. ഇത്രയും നേരം നമ്മൾ ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണെന്നും. എത്രയും പെട്ടെന്ന് ഈ പരിപാടി തീർത്തു പോയാലേ അത്യാവശ്യകാർക്ക് ഇതുവഴി പോകാൻ കഴിയൂ എന്ന് മമ്മൂട്ടി പറഞ്ഞു.
നമ്മൾ സന്തോഷിക്കുകയാണ് പക്ഷേ നമ്മൾ ഈ പരിപാടി നിർത്തി പോയാൽ മാത്രമേ അത്യാവശ്യക്കാർ പോകാൻ കഴിയുകയുള്ളൂ എന്നും മമ്മൂട്ടി പറഞ്ഞു. താൻ ഇവിടുന്ന് വേഗം പോകുകയാണെന്നും പെട്ടെന്ന് തന്നെ നമുക്ക് വീണ്ടും കാണാം എന്നു പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി വാക്കുകൾ നിർത്തി പുറത്തേക്ക് പോയത്.