‘താന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു’ ; മമ്മൂട്ടി
1 min read

‘താന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു’ ; മമ്മൂട്ടി

മമ്മൂട്ടി എന്ന മഹാനടന്‍ പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ നിന്നും എന്നും ഓര്‍ത്തുവയ്ക്കാന്‍ നിരവധി കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന നടന വിസ്മയമാണ് അദ്ദേഹം. അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മമ്മൂട്ടി പങ്കാളിയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ നന്മ പ്രവര്‍ത്തികളുടെ വാര്‍ത്തകള്‍ പുറത്തു വരാറുമുണ്ട്.

Did you know Mammootty was told 'don't act' by a popular director in his debut movie? | Malayalam Movie News - Times of India

എന്നാല്‍ ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് പറഞ്ഞ മമ്മൂട്ടിയുടെ പഴയൊരു ഒരു ഇന്റര്‍വ്യുവാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ‘ഞാന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് എനിക്ക് വല്ലാത്ത ജാള്യത ആയി തോന്നാറുണ്ട്. പിന്നെ എന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടാന്‍ പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ’, എന്ന് മമ്മൂട്ടി പറയുന്നു.

https://www.instagram.com/reel/CqCYW58J7RF/?utm_source=ig_web_copy_link

താന്‍ നേരിട്ട് കൊടുക്കുന്നത് അല്ലാതെ, ഉദ്ഘാടനങ്ങള്‍ക്കും മറ്റും ലഭിക്കുന്ന തുകകള്‍ എല്ലാം തന്റെ കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും മമ്മൂട്ടി പറയുന്നു. 2016ല്‍ നടന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ മിഥുന്‍ രമേശുമായി നടന്ന അഭിമുഖത്തില്‍ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Mammootty apologises after netizens call his remarks on Jude Anthany Joseph's hair 'bodyshaming' | Entertainment News,The Indian Express

അതേസമയം, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതുപോലെ വയനാട്ടിലെ ലൊക്കേഷനില്‍ നിന്നും ഒരു വാര്‍ത്തയും വന്നിരുന്നു. മമ്മൂട്ടിയെ കാണാന്‍ സെറ്റിലേക്ക് ആദിവാസി മൂപ്പന്‍മാരും സംഘവും കാടിറങ്ങി എത്തിയതായിരുന്നു ആ വാര്‍ത്ത. കേരള – കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് മൂപ്പന്‍മാരായ ശേഖരന്‍ പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങള്‍ ആണ് നടനെ കാണാന്‍ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയാണ് മെഗാസ്റ്റാര്‍ മൂപ്പനും സംഘത്തിനും സ്വീകരണം നല്‍കിയത്.