‘ജനുവരിതന്‍…’സോംബി മൂവി എക്‌സ്പിരിമെന്റ് 5 ലെ പ്രണയ ഗാനം യൂട്യൂബില്‍ ഹിറ്റ്
1 min read

‘ജനുവരിതന്‍…’സോംബി മൂവി എക്‌സ്പിരിമെന്റ് 5 ലെ പ്രണയ ഗാനം യൂട്യൂബില്‍ ഹിറ്റ്

കേരളത്തില്‍ സോംബി ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്ത് ഇറങ്ങിയിട്ടില്ല. എന്നാല്‍ സോംബി ആരാധകര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് ആദ്യമായി മലയാളത്തില്‍ ഒരു സോംബി ചിത്രം എത്തുകയാണ്. ‘എക്‌സ്പീരിമെന്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച തിയേറ്റരുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ ‘ജനുവരിതന്‍’ എന്ന് തുടങ്ങുന്ന ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയം തുളുമ്പുന്ന ഈ ഗാനം യുവഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ്. മികച്ച സംഗീതവും അതിനൊത്ത ആലപനവും ഒക്കെ ചേര്‍ന്നുള്ള ഒരു ഹിറ്റ് ഗാനം തന്നെയാണ് ‘എക്‌സ്പീരിമെന്റ് 5’ ഉള്ളതെന്നാണ് ആരാധകരും പറയുന്നത്.

സംഗീത സംവിധായകന്‍ ശ്യാം ധര്‍മ്മന്റേതാണ് വരികള്‍. യൂട്യൂബില്‍ ട്രെന്‍ഡിങ് ആയ ഈ ഗാനം ആലപിച്ചത് നജീംഅര്‍ഷാദ് ആണ്. ആല്‍ബങ്ങളിലൂടെ ചലച്ചിത്രരംഗത്ത് കടന്നുവരുന്ന ശ്യാം ധര്‍മ്മന്റെ ഹിറ്റ് പാട്ടുകളായിരുന്നു ചെമ്പകമേ എന്ന ആല്‍ബത്തില്‍ ഫ്രാങ്കോ ആലപിച്ച സുന്ദരിയേ വാ , ചെമ്പകമേ എന്നിവ. അങ്ങനെ ഒരു കാലത്ത് പാട്ടുകളുടെ വസന്തം തീര്‍ത്ത ശ്യാം ധര്‍മ്മന്റെ ഒരു ഗംഭീര സംഗീതം ‘എക്‌സ്പീരിമെന്റ് 5’ ന്റെ മുഖ്യ ഘടകങ്ങളിലൊന്നാണ്. അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

Experiment 5 | എക്‌സ്പീരിമെന്റ് ഫൈവ് - Mallu Release | Watch Malayalam Full Movies

മല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്‌സ്പീരിമെന്റ് 5. സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും, സംഭാഷണവുമെഴുതുന്നു. അര്‍ഷാദ് റഹീം എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ സംഗീതം പകരുന്നു. ക്രിയേറ്റീവ് ഡയറക്ടര്‍- നിധീഷ് കെ. നായര്‍, എഡിറ്റര്‍- മില്‍ജോ ജോണി, കല- ബിനീഷ് ചോല, മേക്കപ്പ്- കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ്-സഞ്ജയ് മാവേലി, സ്റ്റില്‍സ്- ജിയോ വിജെ, ഡിസൈന്‍- ബൈജു ബാലകൃഷ്ണന്‍, ബിജിഎം- ശ്യാം ധര്‍മ്മന്‍, ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫര്‍- ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിതീഷ് എം.വി.ആര്‍.

Experiment 5 | എക്‌സ്പീരിമെന്റ് ഫൈവ് - Mallu Release | Watch Malayalam Full Movies

അതേസമയം, കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും മറ്റും ജനശ്രദ്ധ നേടിയിരുന്നു. ഹോളിവുഡിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും മാത്രം കണ്ടിരുന്ന സോംബി കഥാപാത്രങ്ങള്‍ ഇനി മലയാളത്തിലേക്കു എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. ഇന്‍വെസ്റ്റിഗേഷനും അതുപോലെ എക്‌സ്പിരിമെന്റും ഒക്കെ കൂടികലര്‍ന്ന ഒരു കഥാഗതിയാണ് ചിത്രം. ഒരു കൂട്ടം നവാഗതര്‍ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത് സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിനെത്തും. എഡിറ്റര്‍ മില്‍ജോ ജോണി, ക്രിയേറ്റീവ് ഡയറക്ടര്‍ നിധീഷ് കെ നായര്‍, കല ബിനീഷ് ചോല, മേക്കപ്പ് കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ് സഞ്ജയ് മാവേലി, സ്റ്റില്‍സ് ജിയോ വിജെ, ഡിസൈന്‍ ബൈജു ബാലകൃഷ്ണന്‍, ബിജിഎം ശ്യാം ധര്‍മ്മന്‍, ആക്ഷന്‍ അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫര്‍ ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍ സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിതീഷ് എം. വി. ആര്‍, പി ആര്‍ ഒ എ.എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതേസമയം, മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങള്‍.