‘ആദ്യമായി 100 കോടി ക്ലബ് അംഗത്വം ഉറപ്പിച്ച് മമ്മൂട്ടി?’ ; ‘ഭീഷ്മ പർവ്വം’ മെഗാസ്റ്റാറിന്റെ ഏറ്റവും വലിയ പണംവാരി പടമാകുന്നു
മമ്മൂട്ടി – അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഭീഷ്മ പർവ്വം. മാർച്ച് – 3 തിയേറ്ററിൽ എത്തിയ ചിത്രം വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മാറിയത്. വമ്പൻ വിജയം കരസ്ഥമാക്കിയ ചിത്രം പതിയെ തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിനും, ഹൃദ്യമായ വരവേൽപ്പിനും ശേഷം വിട വാങ്ങാനൊരുങ്ങുകയാണ്. അതായത് ഭീഷമ പർവ്വം ഇനി പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുക ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. തിയേറ്ററിൽ റിലീസായി വളരെ കുറഞ്ഞ ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. തിയേറ്ററുകളിൽ സിനിമ നാലാം വാരത്തിൽ എത്തി നിൽക്കുമ്പോഴും സിനിമയ്ക്ക് ലഭിച്ച പിന്തുണ വളരെ വലുതെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഉൾപ്പടെ വിലയിരുത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ് പടം ബിഗ്ബിയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടെ ഭീഷ്മ പർവ്വം സിനിമയ്ക്ക് ലഭിച്ചിരുന്നു. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് അമൽ നീരദും, ദേവദത്ത് ഷാജിയും ഒരുമിച്ചായിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിൻ്റെബാനറിൽ സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ നിർമാതാവും. സിനിമയുടെ മേക്കിങ്ങും, മമ്മൂട്ടിയുടെ അഭിനയ മികവും കൂടി ചേർന്നപ്പോൾ പടം വേറേ ലെവലിൽ എത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്.
കേവലം ബോക്സ്ഓഫീസിൽ നിന്നു മാത്രം ഭീഷ്മപർവം നേടിയത് 50 കോടിയിലധികം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം സിനിമയെ സംബന്ധിക്കുന്ന മറ്റൊരു വർത്തയാണിപ്പോൾ പുറത്തു വരുന്നത്. തിയേറ്ററുകൾ എല്ലാം കീഴടക്കി അനുദിനം ഭീഷ്മ പർവ്വം മുന്നേറുമ്പോൾ ഒടിടി റിലീസിന് മുന്നേ തന്നെ ചിത്രം 27 ദിവസങ്ങൾക്കൊണ്ട് 97 കോടി രൂപ കളക്ക്ഷൻ നേടിയെന്ന വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. ലോകത്തൊന്നാകെ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രദർശിപ്പിക്കുമ്പോൾ നിലവിലുള്ള റെക്കോർഡ് മുഴുവനായും കാറ്റിൽ പറത്തി 97 കോടിയ്ക്കും മേലേ എത്തുമെന്നാണ് അവകാശവാദം. വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ (27 ദിനങ്ങൾക്കൊണ്ട് ) തന്നെ ഇത്രയും വലിയ നേട്ടം സിനിമയ്ക്ക് നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ സിനിമ ഗംഭീര വിജയത്തിൽ എത്തി എന്നു തന്നെ വേണം വിലയിരുത്തുവാൻ. അവശേഷിക്കുന്ന കുറച്ച് ദിവസങ്ങൾ കൂടെ സിനിമ തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ 100 കോടി എന്ന റെക്കോർഡിൽ വളരെപെട്ടെന്ന് തന്നെ ഭീഷ്മപർവം എത്തില്ലേയെന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
അഭിനയ നിമിഷങ്ങൾ ഭംഗിയാക്കാൻ കഴിവുള്ള നടനെ അതിനേക്കാൾ മികച്ച സംവിധായകൻ്റെ കൈകളിൽ എത്തിയപ്പോഴുള്ള മാജിക് എന്നാണ് ഭീഷ്മ പർവ്വം സിനിമയെക്കുറിച്ചുള്ള സിനിമ ആസ്വാദകരുടെ വിലയിരുത്തൽ. ചിത്രത്തിൻ്റെ ഒടിടി അവകാശം ഏഷ്യാനെറ്റ് + ഹോട്സ്റ്റാർ 23.5 കോടിയ്ക്ക് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഒടിടിയിൽകൂടെ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ നിലവിലുള്ള റെക്കോർഡുകളെയെല്ലാം ഭേദിച്ച് ചിത്രം 120 കോടിയ്ക്കും മേലേ എത്തുമെന്നാണ് കണക്കാക്കുന്നത്. സിനിമ കൂടുതൽ ആളുകളിലേയ്ക്ക് ഓൺലൈൻ സംവിധനത്തിലൂടെ എത്തുന്നതോട് കൂടെ ഗംഭീര വിജയമാകുമെന്ന പ്രതീക്ഷയിലും, കണക്കുകൂട്ടലിലുമാണ് അണിയറ പ്രവർത്തകർ ഒന്നാകെ. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിൻ്റെ ക്യാമറ. സംഗീതം സുഷിൻ ശ്യാമിന്റേതാണ്. നദിയ മൊയ്തു, സൗബിൻ, ഷാഹിർ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, നെടുമുടി വേണു, ഫർഹാൻ ഫാസിൽ, അബുസലീം പദ്മരാജ്, രതീഷ്, ഷെബിൻ വെൻസൺ, ലെന , ശ്രിദ്ധ , വീണ നന്ദകുമാർ, ഹരീഷ് പേരടി, മാല പാർവതി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.