നടനെന്ന നിലയിൽ എന്നെ തരം താഴ്ത്തി ഒരുപാട് അപമാനിക്കപ്പെട്ടു; മമ്മുട്ടി അന്ന് പറഞ്ഞത്
മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും ഒരു പോലെ ആരാധകറുള്ള തരമാണ് മമ്മുട്ടി. തന്റെ ഓരോ ചിത്രത്തിലൂടെയും തന്റെതായ മികവ് കൊണ്ടുവന്ന ഒരു കലാകാരനായ മ്മുട്ടി ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെയാണ് കലാരംഗത്തോട്ട് വരുന്നത്. പിന്നീട് കെ.ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലൂടെയാണ് മമ്മുട്ടിയുടെ അഭിനയ മികവിനെ ഉയർത്തികാണിച്ചത്. കലാകാരൻ എന്ന നിലയിൽ നിരവധി അഭിമുഖങ്ങൾ ഇതിനോടകം നടത്തി കഴിഞ്ഞു. തന്റെ സിനിമ ജീവിതത്തിലെ നിരവധി കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രമുഖ ടെലിവിഷൻ ജെർണലിസ്റ്റ് കരൺ ഥാപ്പർ ബിബിസിക്ക് വേണ്ടി വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു അഭിമുഖത്തിൽ തന്നെ വേദനിപ്പിച്ചവരെയും അപമാനിച്ചവരെയും കുറിച്ചു മമ്മുട്ടി വികാരതീതനായി സംസാരിക്കുന്നുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളെ ആ സന്ദർഭത്തിൽ തുറന്നു പറയുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:, “എൺപതുകൾ കരിയറിലെ മോശം കാലമായിരുന്നു. ഒരു തിരിച്ചു വരവ് ഞാൻ പ്രതീക്ഷിച്ചതല്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോൾ അതേകുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു.ഒരു നടനെന്ന നിലയിൽ ആൾകാർ എന്നെ തരം താഴ്ത്തി. പക്ഷേ, എനിക്കൊരു പുനർജന്മം ഉണ്ടായി.എല്ലാം അവസാനിച്ചു എന്നു കരുതിയ സമയത്ത് ചാരത്തിൽ നിന്നും എഴുന്നേറ്റു വന്നപോലേ റീ ബർത്ത് സംഭവിച്ചു.
എല്ലാം നഷ്ടപെടുമ്പോൾ അതിൽ നിന്നു രക്ഷപെടാൻ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടുവെന്നു തോന്നിയ സമയത്ത് സിനിമ വിട്ടു മെറ്റെന്തെങ്കിലും ചെയ്താലോന്ന് എന്നുവരെ ചിന്തിച്ചിട്ടുണ്ട്”നിരവധി അപമാനത്തിലൂടെ കടന്ന് പോയ തന്റെ അഭിനയകലാ ജീവിതത്തെക്കുറിച്ചു പ്രേക്ഷകരോട് പങ്കുവെക്കുകയാണ് മമ്മുട്ടി. ഇന്ന് ചലച്ചിത്ര രംഗത്ത് ആരന്നൂറ്റാണ്ട് പൂർത്തിയാക്കിയ നടൻ കൂടിയാണ് മമ്മുട്ടി. പ്രശ്നങ്ങളേയും പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോയതിന്റെ ഫലമായി ഇന്ന് മലയാളത്തിന്റെ അഭിമാനതാരമായി മാറി. മൂന്നു തവണ മികച്ച നടനുള്ള പുരസ്കാരം.അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും,12 തവണ ഫിലിം ഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.