ടർബോ ജോസ് 100 കോടി വരുമോ ?? പണം വാരിയ 10 മമ്മൂട്ടി പടങ്ങൾ ഇതാ..
അന്യം നിന്ന പല കോടി ക്ലബ്ബുകളും ഇന്ന് മലയാള സിനിമ തങ്ങളുടെ കയ്യിലാക്കി കഴിഞ്ഞിരിക്കുകയാണ്. ഈ കൂട്ടത്തിലേക്ക് വരാനിരിക്കുന്ന സിനിമകളിൽ ഒന്നാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ- കോമഡി ചിത്രത്തിന്റെ നായകൻ മമ്മൂട്ടി ആണ് എന്നത് ശ്രദ്ധേയമാണ്. നിലവിൽ മലയാള സിനിമയിൽ ബോക്സ് ഓഫീസ് ഹിറ്റ് അടിച്ചിരിക്കുന്നത് സൂപ്പർ താരങ്ങളുടേത് അല്ലാത്ത സിനിമകളാണ്. അക്കൂട്ടത്തിലേക്ക് ആണ് ടർബോ എത്തുന്നത്. എല്ലാം ഒത്തുവന്നാൽ നിലവിലെ ഒരു പെർഫോമൻസ് വച്ച് 100കോടി ക്ലബ്ബിലും കടക്കാൻ സാധ്യതയുള്ള സിനിമ കൂടിയാണിതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. വൈശാഖ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.
ടർബോ ജൂൺ 13ന് തിയറ്ററുകളിൽ വരാനിരിക്കെ മമ്മൂട്ടിയുടേതായി പണംവാരിയ പത്ത് സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. അവസാനം റിലീസ് ചെയ്ത പത്ത് സിനിമകളും അവയുടെ കളക്ഷനുമാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി പടം ഭീഷ്മപർവ്വം ആണ്. 88.1കോടിയാണ് ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ.
ഭ്രമയുഗം 58.8 കോടി രൂപയാണ് നേടിയത്. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്താം ദിനത്തിലാണ് 50 കോടി ക്ലബിൽ കേറിയത്. മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. രാഹുലിന്റെ സംവിധാനത്തിനൊപ്പം ടി.ഡി രാമകൃഷ്ണന്റെ സംഭാഷണങ്ങളും ശ്രദ്ധേയമായി. കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം.
മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ – 15 കോടിയാണ് നേടിയത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും കൂടാതെ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. അതേ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആയിരുന്നു. 83.65 കോടിയാണ് നേടിയത്. ക്രിസ്റ്റഫർ – 11.25 കോടി ,നൻപകൽ നേരത്ത് മയക്കം – 10.2 കോടി , റോഷാക്ക് – 39.5 കോടി , സിബിഐ 5 – 36.5 കോടി , ഭീഷ്മപർവ്വം – 88.1 കോടി , ഒൺ – 15.5 കോടി , ദ പ്രീസ്റ്റ് – 28.45 കോടി.