‘ഓര്‍മ്മപ്പൂക്കള്‍’ ! ബഷീറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി
1 min read

‘ഓര്‍മ്മപ്പൂക്കള്‍’ ! ബഷീറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മ വാര്‍ഷികമായ ഇന്ന്, അദ്ദേഹത്തിനൊപ്പനുള്ള ഫോട്ടോ പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയുടെ താഴെ ‘ഓര്‍മ പൂക്കള്‍’ എന്നാണ് മമ്മൂട്ടി കുറിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’, ‘ബാല്യകാലസഖി’ എന്നീ വിഖ്യാത നോവലുകള്‍ സിനിമയായപ്പോള്‍ മമ്മൂട്ടിയായിരുന്നു നായകനായത്. മമ്മൂട്ടിയുടെ അപൂര്‍വ ഫോട്ടോയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആണ് തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം നടക്കുന്ന സിനിമ. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രത്തിന് തിയേറ്ററുകളിലും വരവേല്‍പ് ലഭിക്കുന്നതില്‍ മമ്മൂട്ടി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരുന്നു.

Did you know Mammootty was told 'don't act' by a popular director in his debut movie? | Malayalam Movie News - Times of India

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു തുടങ്ങിയവരും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

Nanpakal Nerathu Mayakkam Movie Review: A relaxing sojourn-like tribute to the performer- Cinema express

അതേസമയം, മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

மம்முட்டியின் மாஸ்டர் பீஸ் சினிமா... நண்பகல் நேரத்து மயக்கம் ட்விட்டர் விமர்சனம் | Nanpakal Nerathu Mayakkam Twitter Review: Netizens praised Mammootty's Masterpiece cinema - Tamil ...