‘മമ്മൂട്ടിയുടെ ഗ്രേ ഷേഡില്‍ നില്‍ക്കുന്ന കഥാപാത്രവും, നെഗറ്റീവായ ചില മാനറിസങ്ങളുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടു’; കുറിപ്പ് ശ്രദ്ധ നേടുന്നു
പേര് സൃഷ്ടിച്ച കൗതുകവും പ്രമോഷണല്‍ മെറ്റീരിയലുകളിലെ നിഗൂഢതയും ‘റോഷാക്കി’ന്റെ കാഴ്ചയ്ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും ഗംഭീര വരവേല്‍പ്പായിരുന്നു നല്‍കിയതും. മികച്ച പ്രതികരണം നേടി മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് മൂന്നാം ദിവസവും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയ നിറയെ റോഷാക്കിന്റെ റിവ്യൂകള്‍കൊണ്ട് നിറയുകയാണ്. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.
കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 9 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ആസിഫ് അലി, സഞ്ജു ശിവ്‌റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമാ പ്രേമിയും ക്രിട്ടികലായി സിനിമയെ കാണുന്ന ഒരാള്‍കൂടിയായ അനഘ് പ്രസാദ് റോഷാക്ക് കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
Spoiler Alert??
മമ്മൂട്ടി ഇപ്പോഴുമോരൊ റോളുകള്‍ ചെയ്യുന്നതും സ്‌ക്രിപ്റ്റ് സെലെക്ട് ചെയ്യുന്നതുമൊക്കെ
എന്ത് Advanced ആയിട്ടാണെന്ന് ആലോചിക്കുവാര്‍ന്നു.
കഥയിലും,സംവിധാനത്തിലും പുതിയ
പരീക്ഷണങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ കാണാം.
കഥയുടെ തുടക്കം മുതല്‍ നിഗൂഢതകളുടെ ചുരുളുകളഴിച്ചഴിച്ചു കൊണ്ട് മിസ്റ്ററിയില്‍ നിന്നും ഹൊററിലേക്കും,സൂപ്പര്‍ നാച്ചുറല്‍
ഹൊററിലേക്കും മാറുന്ന കഥയില്‍,
വന്നു പോകുന്ന ഓരോ കഥാപാത്രവും
അത്രമേല്‍ Complex ആണ്.എല്ലാവര്‍ക്കും
അവരുടേതായ ഭാഗം ചെയ്യാനുണ്ടെന്നത്
Positive ആയി തോന്നി.
ലൂക്കും ഭാര്യയുമായി സംവദിക്കുന്ന രംഗങ്ങളില്‍ Shutter Island ഓര്‍മ്മ വന്നു.
മമ്മൂട്ടിയുടെ ഗ്രേ ഷേഡില്‍ നില്‍ക്കുന്ന കഥാപാത്രവും,നെഗറ്റീവായ ചില മാനറിസങ്ങളുമൊക്കെ ഒത്തിരി ഇഷ്ടായി.
Mainstream അല്ലാത്ത Abstract ideas
ആയത് കൊണ്ട് എല്ലാ പ്രേക്ഷകര്‍ക്കും
സിനിമ ഇഷ്ടമായെന്ന് വരില്ല.
ക്യാമറയും,ഡി.ഒ.പി.യും,മേക്കിംഗും കഥാപാത്രങ്ങളുടെ പ്രകടനവുമൊക്കെ മികച്ചു നിന്നു.
റോഷാക്ക്(2022)
സംവിധാനം-നിസ്സാം ബഷീര്‍
എഴുത്ത്-സമീര്‍ അബ്ദുല്‍