30 വർഷത്തോളം മമ്മൂട്ടിയുടെ ജീവിതത്തിന്റെ നിഴലായ ജോർജ് റോഷാക്കിൽ  മമ്മൂട്ടിയോടൊപ്പം സ്ക്രീനിലും
1 min read

30 വർഷത്തോളം മമ്മൂട്ടിയുടെ ജീവിതത്തിന്റെ നിഴലായ ജോർജ് റോഷാക്കിൽ മമ്മൂട്ടിയോടൊപ്പം സ്ക്രീനിലും

മമ്മൂട്ടി നായകനായ ഏറ്റവും വലിയ വിജയത്തോടെ തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രമാണ് റോഷാക്ക് എന്ന ചിത്രം. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരെല്ലാം ഒരേപോലെ തന്നെ പറയുന്ന ഒരു കാര്യം എന്നത് ഹോളിവുഡ് ചിത്രങ്ങളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിലേതെന്ന് തന്നെയാണ്. മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് ആന്റണി എന്ന കഥാപാത്രത്തെയും ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറന്നു പോകാൻ സാധിക്കില്ല.മമ്മൂട്ടിയെ പോലും വെല്ലുന്ന പ്രകടനമാണ് ചിത്രത്തിൽ ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ബിജിഎമും എടുത്തു പറയുന്ന ഒരു ഘടകമാണ്. തുടക്കം മുതൽ ഒടുക്കം വരെ ചിത്രത്തിൽ ബിജിഎം ഉണ്ടെങ്കിലും അത് ചിത്രത്തിന്റെ ആസ്വാദനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

മലയാളത്തിൽ ഇത്തരത്തിലൊരു ചിത്രം ഇറങ്ങിയിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും എന്ന് പ്രേക്ഷകരെല്ലാം ഒരുപോലെ പറയുന്നു. അത്രത്തോളം വ്യത്യസ്തമായ രീതിയിലാണ് റോഷാക്ക് എന്ന ചിത്രം എത്തിയിരിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം റോഷാക്ക് എന്ന ചിത്രം വളരെ വ്യത്യസ്തമായ ഒരു പാറ്റേണിൽ തന്നെയാണ് എത്തിയത്. വ്യത്യസ്തമായ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയുടെ കഴിവ് ഇപ്പോൾ അപാരമാണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. കുറച്ചുകാലങ്ങളായി മമ്മൂട്ടിയെത്തുന്ന സിനിമകളെല്ലാം തന്നെ വളരെ വ്യത്യസ്തതകൾ നിറയുന്ന ചിത്രങ്ങൾ ആണ്.ഇപ്പോൾ റോഷാക്ക് എന്ന ചിത്രത്തിന്റെ ഒരു പ്രധാനപ്പെട്ട വിവരമാണ് സിനിഫയൽ എന്ന ഒരു സിനിമ ഗ്രൂപ്പിൽ ഹരി വിസ്മയം എന്ന വ്യക്തി പങ്കുവച്ചിരിക്കുന്നത്. റോഷാക്കിലെ ഒരു രംഗത്തെക്കുറിച്ച് ആണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും മമ്മുക്കയുടെ ഈ ജോർജേട്ടനെ അധികം സിനിമകളിലൊന്നും നമ്മൾ കണ്ടിട്ടില്ല.. വൺ വേ ടിക്കറ്റിൽ ഡയലോഗ് ഉള്ളൊരു വേഷം അതും മമ്മുക്കയ്ക്കും തിരക്കഥാകൃത്ത് ടി എ റസാക്കിനും ഒപ്പം. ഇപ്പോൾ റോഷാക്കിൽ.


മമ്മൂട്ടിയുടെ മേക്കപ്മാൻ ആയി തുടങ്ങി പിന്നീട് മാനേജറും നിർമാതാവും വരെ ആയ വ്യക്തിയാണ് എസ് ജോർജ്. മമ്മൂട്ടിയുടെ സന്തതസഹചാരി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തി തന്നെയാണ് അദ്ദേഹം. ഒരു ചെറിയ കഥാപാത്രത്തെയാണ് മമ്മൂട്ടി ആരാധകരുടെ പ്രിയപ്പെട്ട ജോർജേട്ടൻ അവതരിപ്പിക്കുന്നത്. മമ്മൂക്കയുടെ നിഴലായ് ജോർജേട്ടൻ ഉണ്ട് ഈ ചിത്രത്തിൽ എന്നാണ് മമ്മൂട്ടിയുടെ പി ആർ ഓ ആയ റോബർട്ട് കുര്യാക്കോസ് പറയുന്നത്. ഇതുവരെ ഒരു ചിത്രങ്ങളിലും ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ജോർജ് രണ്ടുമൂന്നു ചെറിയ സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എങ്കിലും ഒരു പോസിറ്റീവ് ആണ് ഈ കഥാപാത്രം സിനിമയ്ക്ക് നൽകുന്നത്. മമ്മൂട്ടിയുടെ മനസ്സറിഞ്ഞ് ഏകദേശം കാൽനൂറ്റാണ്ടുകളോളം നിഴൽപോലെ ജോർജ് മമ്മൂട്ടിക്കൊപ്പം ഉണ്ട്. നീലഗിരി എന്ന ചിത്രം മുതൽ മമ്മൂട്ടിയുടെ മേക്കപ്പ് സഹായിയായി ജോർജ്ജ് എത്തിയിട്ടുണ്ട്. കൗരവർ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറിയത്. പിന്നീട് 30 വർഷങ്ങളോളം മമ്മൂട്ടിക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു.