ലോക സിനിമയിലെ തന്നെ ആദ്യ വേറിട്ട പടം…! റിലീസ് ദിനം റോഷാക്ക് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
1 min read

ലോക സിനിമയിലെ തന്നെ ആദ്യ വേറിട്ട പടം…! റിലീസ് ദിനം റോഷാക്ക് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

രാധകരും സിനിമ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു റോഷാക്ക്. ചിത്രം തിയേറ്ററില്‍ റിലീസിനെത്തിയപ്പോള്‍ വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ലൂക്ക ആന്‍ണിയായുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ചര്‍ച്ചാവിഷയം റോഷാക്ക് ആണ്. ബോക്‌സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ സ്ഥിരീകരിക്കാത്ത കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ ദിനം ‘റോഷാക്ക്’ 5.5 കോടിയിലധികം കളക്റ്റ് ചെയ്തുവെന്നാണ് ബോക്‌സ് ഓഫീസ് ഡാറ്റ അനലിസ്റ്റുകളായ ലെറ്റ്‌സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 3.50കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചുവെന്നാണ് തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം പ്രീ സെയില്‍ കുറവായിരുന്നെങ്കിലും അതിന് ശേഷം സിനിമയ്ക്ക നിരവധി ആളുകളാണ് കയറിയത്. അതിന് ശേഷം നിരവധി എക്‌സ്ട്രാ ഷോകളും തുടങ്ങിയിരുന്നു. അത്‌കൊണ്ട് തന്നെ മൂന്നരകോടിയ്ക്ക് മുകളില്‍ സിനിമ കളക്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വേള്‍ഡ് വൈഡ് ആയി നോക്കിയാല്‍ 9 കോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് വലിയ രീതിയില്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കളക്ഷന്‍ കൂടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യ ഫ്രെയിം മുതല്‍ അവസാന ഫ്രെയിം വരെ സ്‌ക്രീനില്‍ നിന്നും കിട്ടിയ നിഗൂഢതയുടെ അതിമനോഹരമായ ആസ്വാദനം തന്നെയാണ് റോഷാക്കിനെ കിടിലന്‍ തിയേറ്റര്‍ അനുഭവമാക്കി മാറ്റിയതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് തന്റെ ഭാര്യയുമായി എത്തുന്ന ലൂക്ക് ആന്റണി എന്നയാളുടെ കാര്‍ അപകടത്തിലാവുകയും, അതിന് ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയുടെ ഇതിവൃത്തം.

മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ താരങ്ങളെല്ലാം തന്നെ അവരുടെ അഭിനയം മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.