‘മമ്മൂട്ടിയുടെ ഉശിരന്‍ പോലീസ് ഓഫീസര്‍ റോളുകളില്‍ മുന്നില്‍ നിര്‍ത്താന്‍ ഒരു ഐറ്റം കൂടി’; ക്രിസ്റ്റഫര്‍ സിനിമയെക്കുറിച്ച് കുറിപ്പ്
1 min read

‘മമ്മൂട്ടിയുടെ ഉശിരന്‍ പോലീസ് ഓഫീസര്‍ റോളുകളില്‍ മുന്നില്‍ നിര്‍ത്താന്‍ ഒരു ഐറ്റം കൂടി’; ക്രിസ്റ്റഫര്‍ സിനിമയെക്കുറിച്ച് കുറിപ്പ്

മ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് ആണ്. ഇപ്പോഴിതാ സിനിമ കണ്ട പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

ക്രിസ്റ്റഫര്‍

‘The biography of a vigilante cop’

മമ്മൂട്ടിയുടെ ഉശിരന്‍ പോലീസ് ഓഫീസര്‍ റോളുകളില്‍ മുന്നില്‍ നിര്‍ത്താന്‍ ഒരു item കൂടി. നേരത്തെ ചെയ്തു ഫലിപ്പിച്ച പല ടൈപ്പ് റോള്‍ പോലെ തന്നെയാണെങ്കിലും മമ്മൂക്കയുടെ swag, സ്‌റ്റൈല്‍, സ്‌ക്രീന്‍ presence ആണ് ഈ സിനിമയെ പിടിച്ചിരുത്തി മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു ഗംഭീര സിനിമ എന്നൊന്നും പറയാനില്ല. കളീഷേ ഒക്കെ തന്നെയാണ്.
ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ suspense ഒന്നുമില്ല, പ്രഡിക്ടബിള്‍ സ്റ്റോറി തന്നെയാണ്..ചിമ്പുവിന്റെ മാനാട് സിനിമയിലെ ഡയലോഗ് ആണ് പലപ്പോഴും ഓര്‍മ വന്നത്.. ‘വന്താന്‍, സുട്ടാന്‍, പോണാന്‍’

പക്ഷെ സ്റ്റോറി base, women oriented ആയ നല്ല theme ആയത് കൊണ്ട് കണ്ടുകൊണ്ടിരിക്കാം.. മേക്കിങ് നന്നായി ചെയ്തിട്ടുണ്ട്. പേരു പോലെ തന്നെ, മമ്മൂട്ടി അവതരിപ്പിക്കുന്ന Christopher എന്ന ‘vigilante’ ആയ പോലീസ് cop ന്റെ biography ആണ് ഈ സിനിമ..
(‘Vigilante’ noun = a member of a group of volunteers who decide on their own to stop crime and to punish criminals.)

ബി ഉണ്ണികൃഷ്ണനും ഉദയ കൃഷ്ണയും ഇത്തവണ കുറച്ചു ശ്രദ്ധിച്ചു ആണ് ചെയ്തിരിക്കുന്നത്. അടുപ്പിച്ചുള്ള കുറച്ചു മോശം സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ ഇത്തവണ തിരക്കഥ; (ആദ്യത്തെ അരമണിക്കൂര്‍ ഇഷ്ടമായില്ല, എങ്കിലും) അധികം മോശമാക്കാതെ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള പടങ്ങളുടെ മേക്കിങ്ങില്‍ ബി ഉണ്ണികൃഷ്ണന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതും ആണല്ലോ.
(ഗ്രാന്‍ഡ്മാസ്റ്റര്‍, വില്ലന്‍ ഒക്കെ നമ്മള്‍ കണ്ടത് ആണ്..) ഇതും നല്ല സ്‌റ്റൈലിഷ് ആയിട്ട് തന്നെ മേക്ക് ചെയ്തിട്ടുണ്ട്..

കാമറ ഒക്കെ പല സീനുകളും, പ്രത്യേകിച്ചു ഓടുന്ന വണ്ടിയുടെ അടിയില്‍ കൂടെ കാമറ പോകുന്ന സീന്‍ ഒക്കെ കുറച്ചു പുതുമയോടെ ചെയ്തിട്ടുണ്ട്. അമല പോള്‍, വിനയ് റായ്,ഷൈന്‍ ടോം, ഐശ്വര്യ ലക്ഷ്മി ഒക്കെ നന്നായി ചെയ്തിട്ടുണ്ട്. (‘ഷൈന്‍ ടോം’ ശരിക്കും തന്റെ interview ഇല്‍ ഒക്കെ പോലെ തന്നെ behave ചെയ്യുക ആയിരുന്നു) കുറച്ചു brutal സീനുകള്‍ ഒക്കെ ‘നല്ല രീതിയില്‍ brutal ആയി’ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. അത് പലര്‍ക്കും എന്തു മാത്രം കണ്ടിരിക്കാന്‍ പറ്റും എന്നറിയില്ല. മമ്മൂട്ടിയുടെ ഇന്റര്‍വെല്‍ പഞ്ച് ഡയലോഗ് ആണ് ഈ പടത്തിന്റെ ‘core’. പടം മൊത്തത്തില്‍ must watch എന്നു പറയുന്നില്ല… മോശമല്ല, തിയേറ്റര്‍ watchable ആണ്.