‘ഒരേസമയം മാസും ക്ലാസ്സുമായ ഒരു കഥാപാത്രമാണ് ക്രിസ്റ്റഫര്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘ഒരേസമയം മാസും ക്ലാസ്സുമായ ഒരു കഥാപാത്രമാണ് ക്രിസ്റ്റഫര്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു

ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ക്രിസ്റ്റഫറിന് കേരളത്തിന് ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളുമായി 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍. ഇപ്പോഴിതാ സിനിമ കണ്ട പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ക്രിസ്റ്റഫര്‍ പതിയെ കണ്ടാല്‍ മതി ഈ സിനിമ കുറച്ചധികം നാള്‍ തിയ്യറ്ററില്‍ കാണും’. ഇത് ക്രിസ്റ്റഫര്‍ റിലീസിന് മുന്‍പ് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ്. ഞാനാദ്യം കരുതിയത് ഇതൊരു അല്പം ഓവര്‍ കോണ്‍ഫിഡന്‍സ് അല്ലേ.. എന്നാണ്. എന്നാല്‍ ഇന്ന് ക്രിസ്റ്റഫര്‍ കണ്ടു കഴിഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന കാര്യം മനസിലായി. ക്രിസ്റ്റഫര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സംഭവിച്ച കുറച്ചധികം സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം. തന്റെ പതിവ് സ്‌റ്റൈല്‍ മാറ്റിപ്പിടിക്കുകയാണ് ഉദയകൃഷ്ണ എന്ന എഴുത്തുകാരന്‍ ഈ സിനിമയിലൂടെ. വളരെ സെന്‍സിറ്റീവായ വിഷയമാണ് സിനിമയില്‍ കൈകാര്യം ചെയ്യുന്നതെങ്കിലും അത് എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒട്ടും ലാഗടിപ്പിക്കാതെ എന്റര്‍ടൈനര്‍ ഫോര്‍മാറ്റിലാണ് സിനിമ സംസാരിക്കുന്നത്. ഒരേസമയം മാസും ക്ലാസ്സുമായ ഒരു കഥാപാത്രമാണ് ക്രിസ്റ്റഫര്‍. ഒരു കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള മമ്മൂക്കയുടെ കഴിവ് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ. ക്രിസ്റ്റഫറിലും 100% വും അത് കാണാം.

ഐശ്വര്യ ലക്ഷ്മി, അമലാപോള്‍, വിനയ് റായ്, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ഷൈന്‍ ടോം തുടങ്ങിയവരെല്ലാം നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുണ്ട്. സ്‌നേഹയെ സ്‌ക്രീനില്‍ കാണിക്കുമ്പോഴൊക്കെ കണ്ടിരിക്കാന്‍ തന്നെ എന്തൊരഴകാണ്. എടുത്തുപറയേണ്ടത് സിനിമയിലെ ബിജിഎം ആണ്. ഗംഭീരം എന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും…