‘മമ്മൂക്കയുടെ സ്‌ക്രീന്‍ പ്രെസെന്‍സ് എന്റമ്മോ ഒരു രക്ഷയുമില്ല’; ക്രിസ്റ്റഫര്‍ സിനിമയെക്കുറിച്ച് കുറിപ്പ്
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ പറയുന്നു. ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്. മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സമീപകാലത്ത് ഇത്രക്ക് എന്‍ഗേജിംങ് ആയിട്ട് ഞാന്‍ ഒരു ഇമോഷണല്‍ ത്രില്ലെര്‍ വേറെ കണ്ടിട്ടില്ല. അത്ര മാത്രം ഗംഭീരം തന്നെ ആയിരുന്നു ക്രിസ്റ്റഫര്‍. മമ്മൂക്കയുടെ സ്‌ക്രീന്‍ പ്രെസെന്‍സ് എന്റമ്മോ ഒരു രക്ഷയുമില്ല. ആ ഓരോ നോട്ടവും ഭാവവും ഒക്കെ… അത് പോലെ ഐശ്വര്യ ലക്ഷ്മി ആയിട്ടുള്ള കെമിസ്ട്രി ഒക്കെ നല്ലോണം വര്‍ക്ക് ഔട്ട് ആയി. അത് പോലെ ഇമോഷണലി ഭയങ്കരമായിട്ട് കണക്ട് ചെയ്തു. പെര്‍ഫോമന്‍സ് വൈസ് മമ്മൂക്കക്ക് ശേഷം ഐശ്വര്യ, സ്‌നേഹ ഒക്കെ നന്നായി തന്നെ ചെയ്തു.. അത് പോലെ തന്നെ ബിജിഎം മേക്കിങ് എടുത്തു പറയേണ്ട മറ്റൊരു വന്‍ പോസിറ്റീവ് സൈഡ് തന്നെയാണ്. ചുരുക്കി പറഞ്ഞാല്‍ ഗംഭീര സിനിമ അനുഭവം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
‘ക്രിസ്റ്റഫറി’ന് ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളുമായി 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്റെ പ്രത്യേകതയാണ്. ബയോഗ്രഫി ഓഫ് എ വിജിലാന്റ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ്.