മലയാള സിനിമയിലെ ആദ്യത്തെ സോംബി സിനിമ ‘എക്‌സ്പിരിമെന്റ് 5’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രെൻഡിംഗ്
1 min read

മലയാള സിനിമയിലെ ആദ്യത്തെ സോംബി സിനിമ ‘എക്‌സ്പിരിമെന്റ് 5’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രെൻഡിംഗ്

മലയാളത്തിലെ ആദ്യ സോംബി ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ‘എക്‌സ്പീരിമെന്റ് 5’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്‌സ്പീരിമെന്റ് 5. ഹോളിവുഡിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും മാത്രം കണ്ടിരുന്ന സോംബി കഥാപാത്രങ്ങള്‍ ഇനി മലയാളത്തിലേയ്ക്കു എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.

മലയാളത്തിലെ ആദ്യത്തെ സോംബി സിനിമയാണ്, ഇന്‍വെസ്റ്റിഗേഷനും അതുപോലെ എക്‌സ്പിരിമെന്റും ഒക്കെ കൂടികലര്‍ന്ന ഒരു കഥാഗതിയാണ് ചിത്രം! ഒരു കൂട്ടം നവാഗതര്‍ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മലയാളത്തിൽ നിന്നുമൊരു സോംബി സിനിമ; 'എക്‌സ്പീരിമെന്റ് 5' ഫസ്റ്റ് ലുക്ക് പോസ്റ്റർ | Experiment 5 is a zombie film from Malayalam – News18 Malayalam

നമോ പിക്ച്ചേര്‍സുമായി സഹകരിച്ച് എസ്തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് താനത്ത് ആണ് ‘എക്‌സ്പീരിമെന്റ് 5’ നിര്‍മ്മിക്കുന്നത്. സാഗറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സ്ഫടികം ജോര്‍ജ്ജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബിക മോഹന്‍, അമ്പിളി സുനില്‍, മജീഷ് സന്ധ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

experiment 5 movie, മലയാളത്തിലും സോംബി സിനമകള്‍ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് 'എക്സ്പിരിമെന്റ് 5' - first zombi movie in malayalam experiment 5 ...

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത് സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും. എഡിറ്റര്‍ മില്‍ജോ ജോണി, ക്രിയേറ്റീവ് ഡയറക്ടര്‍ നിധീഷ് കെ നായര്‍, കല ബിനീഷ് ചോല, മേക്കപ്പ് കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ് സഞ്ജയ് മാവേലി, സ്റ്റില്‍സ് ജിയോ വിജെ, ഡിസൈന്‍ ബൈജു ബാലകൃഷ്ണന്‍, ബിജിഎം ശ്യാം ധര്‍മ്മന്‍, ആക്ഷന്‍ അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫര്‍ ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍ സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിതീഷ് എം. വി. ആര്‍, പി ആര്‍ ഒ എ.എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതേസമയം, മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങള്‍.