2024 ലും മമ്മൂട്ടിയുടെ വിളയാട്ടമായിരിക്കും….!! ഒർജിനൽ സൗണ്ട് ട്രാക്ക് പുറത്തു വിട്ട് അണിയറ പ്രവർത്തകർ
മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. ലോകത്തെവിടെയുളള മലയാളിയുടേയും അ്ഡ്രസ്. മലയാള സിനിമയിലും മലയാള ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം പറഞ്ഞറിയിക്കാനാകില്ല. നായകന് എങ്ങനെയായിരിക്കണം സ്റ്റാർഡമുള്ള നടന്റെ ലുക്ക് എങ്ങനെയായിരിക്കണം എന്നൊക്കെയുള്ളതിന് ഉദാഹരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത് മമ്മൂട്ടിയെത്തന്നെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി, അവയ്ക്ക് പിന്നാലെ പോകുന്ന നടനാണ് മമ്മൂട്ടി. ഒരുപക്ഷേ പുതിയ തലമുറയിൽ പോലും അഭിനയത്തോട് ഇത്രയും അഭിനിവേശം ഉള്ളൊരു നടൻ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. വിവിധ പകർന്നാട്ടങ്ങളിൽ എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത് ‘ഭ്രമയുഗം’ ആണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുക. ഭ്രമയുഗം റിലീസിനായി കാത്തിരിക്കുന്നവർക്ക് മുന്നിൽ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.
ഭ്രമയുഗത്തിന്റെ സൗണ്ട്ട്രാക്ക് ആണ് മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്നത്. തീം ഉൾപ്പടെ ആറ് ട്രാക്കുകളാണ് സിനിമയിൽ ഉള്ളത്. പാണൻ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകൾ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകൾ. എന്തായാലും തിയറ്ററുകളിൽ ചെറുതല്ലാത്ത ആവേശം തന്നെ ഇവയ്ക്ക് സമ്മാനിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. ഭ്രമയുഗം ട്രാക്കുകൾ യുട്യൂബിലും പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്സ് എന്നിവരാണ് രചയിതാക്കൾ. ക്രിസ്റ്റോ സേവ്യർ, അഥീന, സായന്ത് എസ് എന്നിവർ ഗാനങ്ങൾ ആലപിച്ചിപിക്കുന്നു.
സൗണ്ട് ട്രാക്കിനൊപ്പം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഒരു മന്ത്രവാദക്കളത്തിന്റെ മുന്നിൽ, തന്റെ ആരാധന മുർത്തിയെ ആരാധിക്കാനിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററിൽ നിന്നും ദൃശ്യമാണ്. നേരത്തെ പുറത്തുവന്ന ടീസറിൽ നിന്നും ചിത്രമൊരു പ്രേത കഥയെയോ മന്ത്രവാദത്തെയോ ധ്വനിപ്പിക്കുന്നതാകുമെന്ന് ഉറപ്പ് ൻകിയിരുന്നു. ഇത് ഊട്ടി ഉറപ്പിക്കുന്നതാണ് പുത്തൻ അപ്ഡേറ്റുകളും.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.