മമ്മൂട്ടിയുടെ റോഷാക്കും മോഹൻലാലിന്റെ മോൺസ്റ്ററും ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുന്നു!
മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത ഒരു ഓണക്കാലമായിരിക്കും. മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഓണത്തിന് ചിത്രം റിലീസ് ചെയ്തേക്കില്ല എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഓണത്തിന് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഈ മോഹന്‍ലാല്‍ ചിത്രവും ഓണത്തി്ന ഉണ്ടാവില്ല. സെപ്റ്റംബറില്‍ പൂജ ഹോളിഡേസിലാണ് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുകയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ മോഹന്‍ലാല്‍ – മമ്മൂട്ടി പോരാട്ടത്തിന് കളമൊരുങ്ങും. റോഷാക്കും സെപ്റ്റംബര്‍ അവസാനം റിലീസ് ഉണ്ടായേക്കുമെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. റോഷാക്കില്‍ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മിഥുന് മുകുന്ദന് ആണ്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആണ് ഈ ചിത്രം.
പുലിമുരുകനു ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന മോണ്‍സ്റ്റര്‍ ചിത്രത്തിനായും ആരാധകര്‍ ഏറെ ആകാംഷയിലാണ് കാത്തിരിക്കുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ രചിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്തേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം ഒരുക്കുന്നത് ദീപക്ദേവ്. ജീത്തു ജോസഫിന്റെ ചിത്രമായ ‘റാമി’ല്‍ ആണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കൊവിഡിനെത്തുടര്‍ന്ന് രണ്ട് ഓണക്കാലം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ഇത്തവണ അതിനു മാറ്റം വന്നിരിക്കുകയാണ്. ആറു ചിത്രങ്ങളാണ് ഓണക്കാലത്ത് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്, പൃഥ്വിരാജിന്റെ ഗോള്‍ഡ്, നിവിന്‍ പോളിയുടെ പടവെട്ട്, കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി ചിത്രം ഒറ്ര്, ബിജുമേനോന് ചിത്രം ഒരു തെക്കന്‍ തല്ലുകേസ്, ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഓണച്ചിത്രങ്ങള്‍.