വളരെ നല്ല മനുഷ്യനാണ് മമ്മൂട്ടി,പക്ഷേ അന്ന് ഭദ്രനെ ചീത്ത വിളിച്ചു ഒടുവിൽ ഫയർഫോഴ്സ് വന്നാണ് പ്രശ്നം പരിഹരിച്ചത്
ഭദ്രൻ സ്വതന്ത്ര സംവിധായകനായി 1982ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന ചിത്രം. മലയാള ചലച്ചിത്രത്തിലെ ഹിറ്റുകളുടെ മാസ്മരികത സൃഷ്ടിച്ച നിർമ്മാതാവാണ് ഗുഡ്നൈറ്റ് മോഹൻ. മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാൽ,മമ്മൂട്ടിയെ നായകനാക്കി നിരവധി ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കിലുക്കം ,മിന്നാരം, സ്ഫടികം, കാലാപാനി, തുടങ്ങിയ നിരവധി ചലച്ചിത്രത്തിലൂടെ ശ്രദ്ധേയമായ വ്യക്തി കൂടിയാണ്. മമ്മൂട്ടിയെ നായകനാക്കി ഭദ്രൻ ഒരുക്കിയ സയന്റ്ഫിക് ചിത്രമാണ് അയ്യർ ദ ഗ്രേറ്റ്. പാറൂ കബൈൻസിന്റെ ബാന്നറിൽ രതീഷ് നിർമ്മിച്ച് ഭദ്രൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം 1990ലാണ് പ്രദർശനത്തിനെത്തിയത്. എന്നാൽ ഈ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന വേളയിലുണ്ടായ സംഭവത്തെ വ്യക്തമാക്കുകയാണ് മോഹൻ.
അയ്യർ ദ ഗ്രേറ്റ് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സംവിധായകനായ ഭദ്രൻ മമ്മൂട്ടിയുമായുള്ള അഭിനയരംഗത്തേ കുറിച്ച് വ്യക്തമാകുകയാണ്. ഒരു ചെറിയ മിസ്റ്റേക്ക് വന്നാൽ പോലും തിരുത്തി ചെയ്യുന്ന സംവിധായകൻ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി മരത്തിൽ കയറുന്ന രംഗം ഉണ്ട്. എത്ര കയറിയിട്ടും ഭദ്രന് മതിയായില്ല. ഒരു സ്റ്റെപ്പ് കൂടി കയറു എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടേ ഇരുന്നു.തനിക്കു പേടിയാകുന്നു, എനിക്ക് മരത്തിൽ കയറാൻ അറിയില്ല എന്നും മമ്മുട്ടി പറഞ്ഞിട്ടും ഭദ്രൻ വകവെച്ചില്ല. കയറാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ സഹികെട്ട് ഭദ്രനെ മമ്മൂട്ടി ചീത്ത പറയുകയുമുണ്ടായി. ഉടൻതന്നെ ഭദ്രൻ ഷൂട്ടിംഗ് നിർത്തിവെച്ച് പാക്ക് അപ്പ് പറഞ്ഞ് കാറിൽ കയറി പോവുകയും ചെയ്തു. എന്നാൽ മമ്മൂട്ടിക്ക് മരത്തിൽനിന്ന് തിരിച്ചിറങ്ങാൻ ആകാതെ ഒടുവിൽ ഫയർഫോഴ്സ് എൻജിനെ വിളിച്ചുവരുത്തിയാണ് മമ്മൂട്ടിയെ താഴെയിറക്കിയത്.