മമ്മൂട്ടിക്ക് ഇനി വിശ്രമിക്കാം സംതൃപ്തിയോടെ, അഭിമാനത്തോടെ കാരണം ഇതാണ്… വിഖ്യാത എഴുത്തുകാരൻ പറയുന്നു

മമ്മുട്ടി ചിത്രങ്ങളെ പോലെ തന്നെ ദുൽഖർ സൽമാൻ ചിത്രങ്ങളും പ്രേക്ഷകർക്ക് അത്രയധികം പ്രിയപ്പെട്ടതാണ്. നടനെന്ന നിലയിൽ സ്വന്തം പേരിൽ സ്ഥാനമുറപ്പിച്ച ഒരു വ്യക്തി കൂടിയാണ് ദുൽഖർ സൽമാൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ‘സെക്കൻഡ് ഷോ’എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ സൽമാൻ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വളരെ മികച്ച രീതിയിൽ തന്നെ അരങ്ങേറ്റം കുറിക്കാനുള്ള എല്ലാ അവസരങ്ങളും ദുൽഖറിനു ലഭിച്ചിരുന്നു. എന്നാൽ ഒരിടത്തും തന്നെ അച്ഛന്റെ പേര് ഉപയോഗിക്കാൻ ദുൽഖർ ആഗ്രഹിച്ചിരുന്നില്ല. തന്റെ കഴിവ് കൊണ്ട് മാത്രമാണ് മലയാള സിനിമയിലെ കുഞ്ഞിക്ക എന്നൊരു സ്ഥാനം സ്വന്തമാക്കിയത്. ദുൽഖറിനെ പ്രശംസിച്ചുകൊണ്ട് എഴുത്തുകാരനായ ടി പത്മനാഭൻ മമ്മൂട്ടിക്ക് ഇങ്ങനെ ഒരു മകൻ ഉണ്ടായതിൽ അങ്ങേയറ്റം അഭിമാനിക്കാം എന്നാണ് അദ്ദേഹം മാധ്യമം ആഴ്ച്ചപതിപ്പിനോട് പറഞ്ഞത്. വാക്കുകൾ ഇങ്ങനെ,

‘ഇനി വേണമെങ്കിൽ അദ്ദേഹത്തിന് വിശ്രമിക്കാം സംതൃപ്തിയോടെ അഭിമാനത്തോടെ. സ്വന്തം പ്രത്യേകത കൊണ്ടാണ് ദുൽഖർ ഉയരങ്ങളിലേക്ക് കയറിയത്. ഉസ്താദ് ഹോട്ടൽ എന്ന സിനിമ കണ്ടപ്പോൾ ദുൽഖറിനെ പ്രതിഭയുടെ തിളക്കം തനിക്ക് മനസ്സിലായതാണ്. പിന്നീടുവന്ന ഓരോ സിനിമയിലും അത് കൂടുതൽ പ്രകടമായി വന്നത് കണ്ടു. മമ്മൂട്ടിക്ക് പ്രായത്തിൽ ഇണങ്ങുന്ന ശരീരത്തിന് ഇണങ്ങുന്ന കഥാപാത്രങ്ങൾ ഇനിയും അദ്ദേഹത്തിന് ലഭിക്കും. അത് ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യും. ആ കഴിവൊന്നും ഒട്ടും ശതം ഏറ്റിട്ടില്ല. എങ്കിലും അദ്ദേഹത്തിന് അഭിമാനത്തോടെയും ശ്രമിക്കാം. എന്നാൽ ഇനി വേണമെങ്കിൽ അദ്ദേഹത്തിനു സംതൃപ്തിയോടെ അഭിമാനത്തോടെ വിശ്രമിക്കാം.

Related Posts

Leave a Reply